/sathyam/media/media_files/z6zU3XuI7CCc6CFA5Df5.jpeg)
സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ 'കങ്കുവ'യെ പ്രശംസിച്ച് നടിയും സൂര്യയുടെ ജീവിതപങ്കാളിയുമായ ജ്യോതിക. താൻ ചിത്രത്തിൻ്റെ ചെറിയൊരു ഭാ​ഗം കണ്ടുവെന്നും സൂര്യ തന്റെ 200 ശതമാനം അധ്വാനം ഈ സിനിമയ്ക്കായി നൽകിയിട്ടുണ്ടെന്നും ജ്യോതിക പറഞ്ഞു.
കങ്കുവയുടെ ഒരു ചെറിയ ഭാഗം മാത്രമേ താൻ കണ്ടിട്ടുള്ളു എന്നും പ്രേക്ഷകർക്ക് പുത്തൻ അനുഭവമാകും സിനിമ സമ്മാനിക്കുകയെന്നും ജ്യോതിക പറഞ്ഞു. വളരെ നന്നായി ചിത്രം ഒരുക്കിയിട്ടുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. സിനിമയ്ക്ക് വേണ്ടിയാണെങ്കിലും കുട്ടികൾക്ക് വേണ്ടിയാണെങ്കിലും കുടുംബത്തിന് വേണ്ടിയാണെങ്കിലും 200 ശതമാനം നൽകുന്നയാളാണ് സൂര്യയെന്നും ജ്യോതിക കൂട്ടിച്ചേർത്തു.
തെന്നിന്ത്യൻ സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനാകുന്ന 'കങ്കുവാ'. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമാണിത്. ശിവ സംവിധാനം ചെയ്യുന്ന കങ്കുവാ പീരിയോഡിക് ത്രീഡി ചിത്രമായാണ് എത്തുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us