'കങ്കുവ'യുടെ ആദ്യ ​ഗാനം നാളെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ

ആദ്യദിനങ്ങളില്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടാന്‍ സാധിച്ചാല്‍ തമിഴ് സിനിമയുടെ നിലവിലെ കളക്ഷന്‍ റെക്കോര്‍ഡുകളൊക്കെ തകര്‍ക്കാന്‍ സാധിക്കുന്ന ചിത്രമായി മാറിയേക്കും.

author-image
മൂവി ഡസ്ക്
New Update
45678985456787657

സൂര്യ നായകാനിയ എത്തുന്ന ഈ ബി​ഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവയാണ്.തമിഴിൽ വരാനിരിക്കുന്ന സിനിമകളിൽ ഏറെ ശ്രദ്ധേയമായ ചിത്രമാണ് കങ്കുവ. ചിത്രം റിലീസിന് തയ്യാറെടുക്കുന്നതിനിടെ മറ്റൊരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. കങ്കുവയുടെ ആദ്യ ​ഗാനം നാളെ റിലീസ് ചെയ്യുമെന്നാണ് പുതിയ വാർത്ത. സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഫസ്റ്റ് സിം​ഗിൾ റിലീസ് ചെയ്യുക. 

Advertisment

പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാ​ഗത്തിൽ ഒരുങ്ങിയിരിക്കുന്ന ചിത്രമാണ് കങ്കുവ. ഒക്ടോബർ 10ന് ചിത്രം തിയറ്ററുകളിൽ എത്തും. 38 ഭാഷകളിലാവും ചിത്രത്തിന്‍റെ ആഗോള റിലീസ്. 350 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. ആദ്യദിനങ്ങളില്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടാന്‍ സാധിച്ചാല്‍ തമിഴ് സിനിമയുടെ നിലവിലെ കളക്ഷന്‍ റെക്കോര്‍ഡുകളൊക്കെ തകര്‍ക്കാന്‍ സാധിക്കുന്ന ചിത്രമായി മാറിയേക്കും. മൂന്ന് വ്യത്യസ്‌ത ലുക്കുകളിൽ സൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടും എന്നാണ് റിപ്പോർട്ടുകൾ. 

ആദിനാരായണ തിരക്കഥയൊരുക്കിയിരിക്കുന്ന കങ്കുവയില്‍ യുവി ക്രിയേഷന്‍സും സഹനിര്‍മ്മാതാക്കളാണ്. അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് സൂര്യ എത്തുന്നത്. ദിഷ പഠാനിയാണ് നായിക. ബോളിവുഡ് നായികയുടെ തമിഴ് അരങ്ങേറ്റമാണ് ചിത്രം. ബോബി ഡിയോൾ, നടരാജൻ സുബ്രഹ്മണ്യം, ജഗപതി ബാബു, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി, കോവൈ സരള, ആനന്ദരാജ്, രവി രാഘവേന്ദ്ര തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി, എഡിറ്റിംഗ് നിഷാദ് യൂസഫ്. 

അതേസമയം, കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്ന് നിര്‍മാതാവ് വ്യക്തമാക്കിയിരുന്നു. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് സൂചിപ്പിച്ചു. കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

Advertisment