അത്തിപ്പഴം കുതിർത്ത് കഴിക്കുന്നതിന്റെ ആരോ​ഗ്യ ഗുണങ്ങൾ അറിയാം...

ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടം കൂടിയാണിത്. ഒമേഗ 6 ഫാറ്റി ആസിഡുകള്‍, ഫൈബര്‍, കാത്സ്യം, മഗ്‌നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
kjhgfdghjk

മ്മള്‍ പതിവായി കഴിക്കുന്ന പഴങ്ങളുടെ പട്ടികയിലുള്ളതല്ല അത്തിപ്പഴം. എന്നാല്‍ ഇതിന് ആരോഗ്യഗുണങ്ങളാണുള്ളത്. ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടം കൂടിയാണിത്. ഒമേഗ 6 ഫാറ്റി ആസിഡുകള്‍, ഫൈബര്‍, കാത്സ്യം, മഗ്‌നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്.

Advertisment

ചര്‍മത്തിന്റെ ആരോഗ്യത്തിന് അത്തിപ്പഴം പതിവായി കഴിക്കുന്നത് നല്ലതാണ്. കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് ചര്‍മത്തിലെ ചുളിവുകളെ തടയാനും ചര്‍മം ചെറുപ്പമായിരിക്കാനും സഹായിക്കും. അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ഇ, സിങ്ക് തുടങ്ങിയവയാണ് ചര്‍മത്തെ പ്രായമാകുന്നതിന്റെ സൂചനകളില്‍ നിന്നും സംരക്ഷിക്കുന്നത്. മുഖക്കുരുവിനെ തടയാനും പാടുകളെ ഇല്ലാതാക്കാനും ഇവ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ അത്തിപ്പഴം സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മത്തെ സംക്ഷിക്കുകയും ചെയ്യും.

രോഗപ്രതിരോധശേഷി കൂട്ടാനും അത്തിപ്പഴം സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം ഒഴിവാക്കാനും ഗുണം ചെയ്യും. കുടലിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. അത്തിപ്പഴത്തില്‍ പൊട്ടാസ്യം ധാരാളമുണ്ട്. സോഡിയം കുറവുമാണ്. അതിനാല്‍ ഇവ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം ഇവ ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കുകയുംചെയ്യും. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

അത്തിപ്പഴത്തില്‍ ഗ്ലൈസമിക് സൂചിക കുറവാണ്. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ നല്ലതാണ്. കുതിര്‍ത്ത അത്തിപ്പഴത്തിലുള്ള കാത്സ്യം, മഗ്‌നീഷ്യം എന്നിവ എല്ലുകളുടെയും നഖങ്ങളുടെയും ആരോഗ്യത്തിന് പ്രയോജനകരമാണ്.

surprising-c-of-fig
Advertisment