സാങ്കേതിക തകരാർ കാരണം സുസുക്കി ഇന്ത്യ ജനപ്രിയ സുസുക്കി ആക്‌സസ് 125 സ്‌കൂട്ടറിൻ്റെ ഏകദേശം 264,000 യൂണിറ്റുകൾ തിരികെ വിളിക്കുന്നതായി പ്രഖ്യാപിച്ചു. ർ
2022 ഏപ്രിൽ 30നും 2022 ഡിസംബർ മൂന്നിനും ഇടയിൽ നിർമിച്ച വാഹനങ്ങളിലാണ് തകരാറ് കണ്ടെത്തിയത്. ഈ കാലയളവിലുള്ള വാഹനങ്ങളുടെ ഉടമകളെ കമ്പനി അധികൃതർ വിവരം അറിയിക്കും. തുടർന്ന് അടുത്തുള്ള സർവീസ് സെന്ററിൽ വാഹനമെത്തിക്കണം. പ്രശ്നമുണ്ടെങ്കിൽ അത് സൗജന്യമായി പരിഹരിക്കുമെന്ന് സുസുക്കി അറിയിച്ചു. സുസുക്കി അവെനിസിൻ്റെ 52,578 യൂണിറ്റുകളും സുസുക്കി ബർഗ്മാൻ്റെ 72,045 യൂണിറ്റുകളും ഇതേ കാരണത്താൽ തിരിച്ചുവിളിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇവയും 2022 ഏപ്രിൽ 30 നും 2022 ഡിസംബർ 3 നും ഇടയിൽ നിർമ്മിച്ചവയാണ്. മൊത്തത്തിൽ സുസുക്കി ആക്‌സസ് 125, സുസുക്കി അവെനിസ്, സുസുക്കി ബർഗ്മാൻ എന്നിവയുടെ 388,411 യൂണിറ്റുകൾ തിരിച്ചുവിളിക്കുന്നു. ഇന്ത്യൻ വിപണിയിൽ സുസുക്കി ആക്‌സസ് 125-ൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില മുൻനിര മോഡലിന് 79,400 മുതൽ 89,500 രൂപ വരെയാണ്.