തൃശൂര്‍: അമ്മാടം സെന്റ് ആന്റണീസ് സ്്കൂളില്‍ പെട്രോളിയം മന്ത്രാലയത്തിന്റെ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു.
ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ സാഗര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.ജെയിംസ് ഇഞ്ചോടിക്കല്‍ മുഖ്യാതിഥിയായി.
ബിപിസിഎല്‍ ഉദ്യോഗസ്ഥരായ കെ.വി.രമേഷ് കുമാര്‍, എം.രാജന്‍, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സ്റ്റെയ്‌നി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.