'സ്വകാര്യം സംഭവബഹുലം' ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

അന്നു ആൻ്റണി, അർജുൻ, ആർജെ അഞ്ജലി, സജിൻ ചെറുകയിൽ, സുധീർ പറവൂർ, രഞ്ജി കാങ്കോൽ, അഖിൽ കവലയൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. എൻ ടെയിൽസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ സംവിധായകൻ നസീർ ബദറുദ്ദീൻ തന്നെയാണ് ചിത്രം നിർമ്മിച്ചത്.

author-image
മൂവി ഡസ്ക്
New Update
rt5y6uikrtyuiuyty

എൻ ടെയിൽസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ നവാഗതനായ നസീർ ബദറുദ്ദീൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'സ്വകാര്യം സംഭവബഹുലം'. സംവിധായകൻ ജിയോ ബേബിയും ഷെല്ലിയും പ്രധാന കഥാപാത്രങ്ങളാവുന്ന ഈ ഫാമിലി ത്രില്ലറിലെ ഒരു വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. പെണ്‍ കാറ്റേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. സംഗീതം സിദ്ധാര്‍ഥ പ്രദീപ്, ആലപിച്ചിരിക്കുന്നത് ശ്രീജിത്ത് സുബ്രഹ്‍മണ്യനും ശ്രുതി ശിവദാസും.  

Advertisment

അന്നു ആൻ്റണി, അർജുൻ, ആർജെ അഞ്ജലി, സജിൻ ചെറുകയിൽ, സുധീർ പറവൂർ, രഞ്ജി കാങ്കോൽ, അഖിൽ കവലയൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. എൻ ടെയിൽസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ സംവിധായകൻ നസീർ ബദറുദ്ദീൻ തന്നെയാണ് ചിത്രം നിർമ്മിച്ചത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയ ചിത്രം മെയ് 31ന് തീയേറ്റർ റിലീസിനെത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു.

ചിത്രത്തിൻ്റെ ഛായാഗ്രഹണം രാകേഷ് ധരനും എഡിറ്റിംഗ് നീരജ് കുമാറും നിർവ്വഹിക്കുന്നു. അൻവർ അലിയുടെ വരികൾക്ക് സിദ്ധാർത്ഥ പ്രദീപാണ് സംഗീതം. 'സരിഗമ' ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആർട്ട് അരുൺ കൃഷ്‌ണ, പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൽ ആർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉമേഷ് അംബുജേന്ദ്രൻ, അസിസ്റ്റൻ്റ് ഡയറക്ടർ വിഷ്ണു വിജയൻ ഇന്ദിര, അഭിഷേക് ശശികുമാർ, ശ്രേയസ് ജെ എസ്, കളറിസ്റ്റ് ശ്രീധർ വി, സൗണ്ട് ഡിസൈൻ സന്ദീപ് കുറിശ്ശേരി, മേക്കപ്പ് ജയൻ പൂങ്കുളം, കോസ്റ്റ്യൂംസ് അശോകൻ ആലപ്പുഴ, സ്റ്റിൽസ് ജഗത് ചന്ദ്രൻ, ഡിസൈൻസ് വിവേക് വിശ്വനാഥ്, പിആർഒ പി ശിവപ്രസാദ്.

swakaryam-sambhavabahulam-video-song
Advertisment