New Update
/sathyam/media/media_files/jGmIryWlnbcESuuVwMMt.jpeg)
പാലക്കാട്: പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനു വേണ്ടി പതിനൊന്നു വർഷമായി പ്രവർത്തിക്കുന്ന സ്വപ്നം പാലക്കാടിന്റെ ഓണാഘോഷവും പതിനൊന്നാം വാർഷികവും നഗരസഭാ ചെയർ പേഴ്സൺ പ്രമീള ശരീധരൻ ഉദ്ഘാടനം ചെയ്തു.
Advertisment
/sathyam/media/media_files/EYBTg0GbvczI3on1tO7F.jpeg)
വിക്ടോറിയ കോളേജ് ഒ.വി.വിജയൻ ഹാളിൽ ചേർന്ന യോഗത്തിൽ സ്വപ്നം പാലക്കാട് രക്ഷാധികാരി എൻ.ജി.േജ്വാൺസൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ ഓണ സന്ദേശം നൽകി.
പ്രസിഡന്റ് ലില്ലി വാഴയിൽ, തൃശൂർ കെസ്സ് ഡയറക്ടർ ഫാ: ജിന്റോ ചിറയത്ത്, വ്യാപാരി വ്യവസായി ഏകോപനസമിതി ടൗൺ യുണിറ്റ് പ്രസിഡന്റ് അസ്സൻ മുഹമ്മദ് ഹാജി,ഡോ: സുജിത്, മാധ്യമ പ്രവർത്തകൻ ജോസ് ചാലക്ക, പി.പ്രേമ തുടങ്ങിയവർ പ്രസംഗിച്ചു. ഓണ കാറ്റ്, ഓണക്കോടി വിതരണവും ഓണ സദ്യ, വിവിധ കലാപരിപാടികളും പൂക്കളമിടലും ഉണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us