കൊച്ചി: ഉപയോക്താക്കള്‍ക്ക് ഭക്ഷണം, പലചരക്ക്, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് വാതില്‍പ്പടിയില്‍ ലഭ്യമാക്കുന്നതിന് ഉപയോഗിക്കാന്‍ വളരെ എളുപ്പമായ പ്ലാറ്റ്ഫോം അവതരിപ്പിച്ച ഉപഭോക്തൃ സാങ്കേതികവിദ്യാ കമ്പനിയായ സ്വിഗ്ഗി ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് അപ്ഡേറ്റഡ് ഡിആര്‍എച്ച്പി (യുഡിആര്‍എച്ച്പി) വണ്‍ സമര്‍പ്പിച്ചു.
3,750 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും ഓഹരി ഒന്നിന് ഒരു രൂപ മുഖവിലയുള്ള 185,286,265 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, ജെ. പി. മോര്‍ഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ബോഫാ സെക്യൂരിറ്റീസ് ഇന്ത്യ ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, അവെന്‍ഡസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.