Advertisment

സ്ത്രീകളിലെ ഹൃദ്രോഗത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

സമീപ വർഷങ്ങളിൽ, ഇന്ത്യയിൽ ഹൃദയ സംബന്ധമായ അസുഖം കണ്ടെത്തിയ സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുള്ളതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 

New Update
e567890987654

അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവ കൊറോണറി ആർട്ടറി രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോ​ഗത്തെ പറയുന്നതാണ് കാർഡിയോവാസ്കുലാർ ഡിസീസ് (CVD). സമീപ വർഷങ്ങളിൽ, ഇന്ത്യയിൽ ഹൃദയ സംബന്ധമായ അസുഖം കണ്ടെത്തിയ സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുള്ളതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 

Advertisment

ഹൃദയാഘാത ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടനടി വൈദ്യസഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്. പുകവലി ഉപേക്ഷിക്കൽ, ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ വ്യായാമം, സമ്മർദ്ദം നിയന്ത്രിക്കൽ, മദ്യപാനം ഒഴിവാക്കുക,  തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു. വിട്ടുമാറാത്ത സമ്മർദ്ദമോ വിഷാദമോ അനുഭവിക്കുന്ന സ്ത്രീകൾക്ക് സിവിഡി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

സ്ത്രീകളിൽ കാണുന്ന ഹൃദയാഘാതത്തിൻ്റെ ചില ലക്ഷണങ്ങൾ 

നെഞ്ചുവേദന 
ശ്വാസതടസ്സം
തലകറക്കം
ഓക്കാനം അല്ലെങ്കിൽ ഛർദ്ദി

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ചെയ്യേണ്ടത് എന്തൊക്കെ?

ആരോഗ്യകരമായ ഭാരം നിലനിർത്തുക. 
നടത്തം, ജോഗിംഗ്, സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ തുടങ്ങിയവ ചെയ്യുക
ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം പതിവാക്കുക.
സ്ത്രീകൾ അവരുടെ സ്ട്രെസ് ലെവലുകൾ നിയന്ത്രിക്കുക.
യോഗ അല്ലെങ്കിൽ ധ്യാനം ശീലമാക്കുക.

Advertisment