സെർവിക്കൽ ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെ കുറിച്ചറിയാം...

യോനിയുമായി ബന്ധിപ്പിക്കുന്ന ഗർഭാശയത്തിന്റെ താഴത്തെ ഭാഗമായ സെർവിക്സിന്റെ കോശങ്ങളിലാണ് സെർവിക്കൽ ക്യാൻസർ ഉണ്ടാകുന്നത്. ലൈംഗികമായി പകരുന്ന അണുബാധയായ ഹ്യൂമൻ പാപ്പിലോമ വൈറസ് ചില തരം സെർവിക്കൽ ക്യാൻസറിന് കാരണമായേക്കാം.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
artyuiertyuiouytretyuiop

യോനിയുമായി ബന്ധിപ്പിക്കുന്ന ഗർഭാശയത്തിന്റെ താഴത്തെ ഭാഗമായ സെർവിക്സിന്റെ കോശങ്ങളിലാണ് സെർവിക്കൽ ക്യാൻസർ ഉണ്ടാകുന്നത്. ലൈംഗികമായി പകരുന്ന അണുബാധയായ ഹ്യൂമൻ പാപ്പിലോമ വൈറസ് ചില തരം സെർവിക്കൽ ക്യാൻസറിന് കാരണമായേക്കാം. 

Advertisment

അസാധാരണമായ രക്തസ്രാവം, ആർത്തവ രക്തസ്രാവം ഏറെ നാൾ നിൽക്കുന്നത് എന്നിവ സെർവിക്കൽ ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ആർത്തവചക്രങ്ങൾക്കിടയ്ക്കോ, ആർത്തവ വിരാമത്തിനു ശേഷമോ ആകാം ഇത്തരത്തില്‍ രക്തസ്രാവം ഉണ്ടാകുന്നത്. ക്രമമല്ലാത്ത രക്തസ്രാവം എല്ലായ്പ്പോഴും സെർവിക്കൽ കാൻസറിന്റെ ലക്ഷണം ആകണമെന്നില്ല. എങ്കിലും ഇത്തരം ലക്ഷണ കാണുന്നുണ്ടെങ്കില്‍, പരിശോധന നടത്തുക. 

സാധാരണയിൽ കവിഞ്ഞ വജൈനൽ ഡിസ്ചാർജും നിസാരമായി കാണേണ്ട. യോനിയിൽ നിന്നുള്ള ഡിസ്ചാർജ് കൂടുകയോ, ദുർഗന്ധമോ, രക്തത്തിന്റെ അംശമോ ഇതിനുണ്ടാകുകയോ ചെയ്താൽ അതും സെർവിക്കൽ ക്യാൻസറിന്‍റെ ലക്ഷണമാകാം. പെൽവിക് ഭാഗത്തെ വേദന, മൂത്രമൊഴിക്കുമ്പോഴുള്ള വേദനയും അസ്വസ്ഥതയും, മൂത്രനാളിയിലെ അണുബാധയുമെല്ലാം നിസാരമാക്കേണ്ട. 

ലൈംഗിക ബന്ധത്തിനിടെയുള്ള അസാധാരണ വേദനയും ചിലപ്പോള്‍ ഇതുമൂലമാകാം. വിട്ടുമാറാത്ത ഇടുപ്പ് വേദനയും നടുവേദനയുമൊക്കെ ചിലപ്പോള്‍ സെർവിക്കൽ ക്യാൻസറിന്‍റെ മറ്റൊരു ലക്ഷണമാകാം. അകാരണമായി ശരീര ഭാരം കുറയുക, അമിത ക്ഷീണം തുടങ്ങിയവയും  സെർവിക്കൽ ക്യാൻസറിന്‍റെ സൂചനകളാകാം. 

symptoms-of-cervical-cancer