ക്യാന്‍സര്‍ കോശങ്ങൾ പിത്തസഞ്ചിക്കുള്ളിൽ അനിയന്ത്രിതമായി വളരുകയും പെരുകുകയും ചെയ്യുമ്പോഴാണ് പിത്തസഞ്ചിയിൽ അർബുദം ഉണ്ടാകുന്നത്. ഇതിന്‍റെ ലക്ഷണങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാറുമില്ല. എന്നാൽ രോഗം ഗുരുതരമാകുമ്പോൾ ചില ലക്ഷണങ്ങൾ പ്രകടമാകുന്നു.
1. വയറുവേദനയും അസ്വസ്ഥതയും പിത്തസഞ്ചി ക്യാൻസറിന്‍റെ പ്രധാന ലക്ഷണമാണ്.
2. വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയും ഒരു ലക്ഷണമാണ്.
3. മഞ്ഞപ്പിത്തം അഥവാ ചർമ്മത്തിനും കണ്ണിനും മഞ്ഞനിറം ഉണ്ടാകുന്നതും ചിലപ്പോള്‍ പിത്തസഞ്ചി ക്യാൻസറിന്‍റെ സൂചനയുമാകാം.
4. അകാരമായി ശരീരഭാരം കുറയുന്നതും പിത്തസഞ്ചി ക്യാൻസറിന്‍റെ ഒരു സൂചനയാകാം.
5. വിശപ്പില്ലായ്മയും ഓക്കാനവും ഉണ്ടാകുന്നതും നിസാരമായി കാണേണ്ട.
6. അമിത ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമായി ഉണ്ടാകാം എങ്കിലും പിത്തസഞ്ചി ക്യാൻസറിന്‍റെ ലക്ഷണമായും ഇതുണ്ടാകാം.
അമിത വണ്ണം, കൊഴുപ്പ് കൂടുതലുള്ളതും നാരുകൾ കുറഞ്ഞതുമായ ഭക്ഷണക്രമം, മദ്യപാനവും പുകവലിയും, പാരമ്പര്യം തുടങ്ങിയവയൊക്കെ പിത്തസഞ്ചിയിലുണ്ടാകുന്ന ക്യാൻസറിന്‍റെ സാധ്യതയെ കൂട്ടാം. പിത്താശയക്കല്ലുകൾ ഉണ്ടാകുന്നത് ഏറ്റവും വലിയ അപകട ഘടകമാണ്. പ്രത്യേകിച്ചും അവ ആമാശയത്തിൽ അണുബാധയുണ്ടാകുക ചെയ്താൽ കൂടുതൽ അപകടകരമാണ്. പുരുഷന്മാരേക്കാൾ സ്ത്രീകളില്‍ പിത്തസഞ്ചി ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിലൂടെയും ശരീര ഭാരം നിയന്ത്രിക്കുന്നതിലൂടെയും പിത്തസഞ്ചിയിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാം.