ബിപി യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള പ്രശ്നങ്ങളിലേയ്ക്ക് എത്തുന്നത്.രാവിലെ എഴുന്നേറ്റ ഉടൻ തലകറക്കം അനുഭവപ്പെടുകയാണെങ്കിൽ, അത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിന്‍റെ സൂചനയാകാം. കഠിനമായ തലവേദന രാവിലെ തന്നെ അനുഭവപ്പെടുന്നുണ്ടെങ്കില്‍, അതും ചിലപ്പോള്‍ ബിപി കൂടിയതിന്‍റെ സൂചനയാകാം.
രാവിലെ എഴുന്നേറ്റയുടൻ തന്നെ അമിതമായി ദാഹം തോന്നുകയും വായ വരണ്ട പോലെ തോന്നുകയും ചെയ്യുന്നതും ചിലപ്പോള്‍ ഇതിന്‍റെ സൂചനയാകാം. രാവിലെ ഉറക്കമുണർന്ന് ഉടൻ തന്നെ കാഴ്ച മങ്ങൾ ഉണ്ടാകുന്നുവെങ്കില്‍, അതും ബിപി കൂടിയതിന്‍റെ ലക്ഷണമാകാം.
ചിലരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം നെഞ്ചുവേദനയും ഉണ്ടാകാം. ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ചിലരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം ഉണ്ടാകാം. മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ മറ്റൊരു ലക്ഷണമാണ്. രാവിലെ തന്നെ കാലുകള്‍ തണുത്തിരിക്കുക, നടക്കുമ്പോള്‍ കാലുവേദന തുടങ്ങിയ ലക്ഷണങ്ങളും ഇതുമൂലം ഉണ്ടാകാം. ഛര്‍ദ്ദിയും ക്ഷീണവും തളര്‍ച്ചയുമൊക്കെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം ഉണ്ടാകാം.