Advertisment

കിഡ്നി സ്റ്റോണിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

മൂത്രത്തിൽ രക്തം കാണുന്നതും കിഡ്നി സ്റ്റോണിന്‍റെ സൂചനയാകാം. മൂത്രം ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറത്തിലാകാം കാണപ്പെടുക, മൂത്രത്തിൽ ദുർഗന്ധം വമിക്കുക തുടങ്ങിയവയെ നിസാരമാക്കേണ്ട.

New Update
ert6y7uiytretyui

കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. വൃക്കയിലെ കല്ലുകൾ അവഗണിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.

Advertisment

നട്ടെല്ലിൻ്റെ ഭാ​ഗത്തോ അല്ലെങ്കിൽ പെൽവിക് ഭാ​ഗത്തോ കഠിനമായ വേദന അനുഭവപ്പെടുന്നത് കിഡ്നി സ്റ്റോണിന്‍റെ പ്രധാനപ്പെട്ട ലക്ഷണമാണ്. പുറകില്‍‌ വാരിയെല്ലുകള്‍ക്ക് താഴെ വൃക്കകള്‍ സ്ഥിതി ചെയ്യുന്ന ഇടത്ത് തോന്നുന്ന അതിശക്തമായതും കുത്തിക്കൊള്ളുന്നതുമായ വേദനയെ ഒരിക്കലും അവഗണിക്കരുത്. അടിക്കടിയുള്ള മൂത്രമൊഴിക്കലും മൂത്രമൊഴിക്കുമ്പോൾ തോന്നുന്ന വേദനയും അസ്വസ്ഥതയും ആണ് കിഡ്നി സ്റ്റോണിന്‍റെ മറ്റ് ലക്ഷണങ്ങള്‍. 

മൂത്രത്തിൽ രക്തം കാണുന്നതും കിഡ്നി സ്റ്റോണിന്‍റെ സൂചനയാകാം. മൂത്രം ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറത്തിലാകാം കാണപ്പെടുക, മൂത്രത്തിൽ ദുർഗന്ധം വമിക്കുക തുടങ്ങിയവയെ നിസാരമാക്കേണ്ട. അതുപോലെ കാലുകളിൽ വീക്കം, നിൽക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും ലക്ഷണങ്ങളാണ്. ഇതോടൊപ്പം ഓക്കാനം, ഛർദ്ദി എന്നിവ ഉണ്ടാകുന്നതും വൃക്കയിലെ കല്ലിന്‍റെ സൂചനയാകാം. കടുത്ത പനിയും വിറയലും ക്ഷീണവും ചിലരില്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാം. 

Advertisment