വിറ്റാമിൻ ബി 12 കുറഞ്ഞാൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

ആരോഗ്യമുള്ള ചർമ്മത്തിനും മുടിക്കും നഖത്തിനും വിറ്റാമിൻ ബി 12 ആവശ്യമാണ്. ശരീരം സാധാരണയായി വിറ്റാമിൻ ബി 12 ഉത്പാദിപ്പിക്കുന്നില്ല. സപ്ലിമെൻ്റുകളിൽ നിന്നോ ഈ വിറ്റാമിൻ അടങ്ങിയ ചില ഭക്ഷണങ്ങളിൽ നിന്നോ ആണ് ലഭിക്കുന്നത്. 

New Update
se4590oi567

ആരോഗ്യകരമായ നാഡീവ്യവസ്ഥ നിലനിർത്തുന്നതിൽ വിറ്റാമിൻ ബി 12 അത്യാവശ്യമാണ്. വിറ്റാമിൻ ബി 12 ൻ്റെ കുറവ് വിവിധ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കാം. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെയും ഡിഎൻഎയുടെയും നിർമ്മാണത്തിന് വിറ്റാമിൻ ബി 12 അല്ലെങ്കിൽ കോബാലാമിൻ അത്യന്താപേക്ഷിതമാണ്.

Advertisment

ആരോഗ്യമുള്ള ചർമ്മത്തിനും മുടിക്കും നഖത്തിനും വിറ്റാമിൻ ബി 12 ആവശ്യമാണ്. ശരീരം സാധാരണയായി വിറ്റാമിൻ ബി 12 ഉത്പാദിപ്പിക്കുന്നില്ല. സപ്ലിമെൻ്റുകളിൽ നിന്നോ ഈ വിറ്റാമിൻ അടങ്ങിയ ചില ഭക്ഷണങ്ങളിൽ നിന്നോ ആണ് ലഭിക്കുന്നത്. 

വിറ്റാമിൻ ബി 12 ൻ്റെ കുറവ് പ്രായമായവരിൽ കൂടുതലായി കാണപ്പെടുന്നു. കാരണം വിറ്റാമിൻ ബി 12 ആഗിരണം ചെയ്യാനുള്ള കഴിവ് പ്രായത്തിനനുസരിച്ച് കുറയുന്നു.  ചെറുപ്പക്കാർ, കുട്ടികൾ, ഗർഭിണികൾ എന്നിവരിലും വിറ്റാമിൻ ബി 12 ന്റെ കുറവ് കാണാം.   

വിറ്റാമിൻ ബി 12 കുറഞ്ഞാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ

ക്ഷീണം
ചർമ്മം മഞ്ഞ നിറത്തിലേക്ക് മാറുക
തലവേദന
വിഷാദരോഗ ലക്ഷണങ്ങൾ
ഓക്കാനം
മലബന്ധം
ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
വായിലും നാവിലും വേദന
വീക്കം
ബലഹീന
ഉദ്ധാരണക്കുറവ്
കാഴ്ച പ്രശ്നങ്ങൾ

വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങൾ 

വെള്ളക്കടല

ഇലക്കറി

ബീറ്റ്‌റൂട്ട്

ഓട്‌സ്, കോൺ ഫ്ളക്സ് തുടങ്ങിയധാന്യങ്ങൾ വിറ്റാമിൻ ബി 12 കൊണ്ട് സമ്പന്നമാണ്. സാൽമണിൽ ഒമേഗ -3 ഫാറ്റി ആസിഡ് മാത്രമല്ല, ബി 12 ഉൾപ്പെടെയുള്ള ബി വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു.‌പ്രോട്ടീനും ബി വിറ്റാമിനുകളും മുട്ടയിൽ അടങ്ങിയിരിക്കുന്നു. മുട്ടയുടെ വെള്ളയേക്കാൾ കൂടുതൽ വിറ്റാമിൻ ബി 12 അളവ് മുട്ടയുടെ മഞ്ഞക്കുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

Advertisment