സോറിയാസിസിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

ത്വക്കില്‍ പാടുകള്‍ ഉണ്ടാകുകയും അതില്‍ ചുവപ്പോ കറുപ്പോ നിറത്തിലുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുകയും അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാകുകയും ശല്‍ക്കങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നതാണ് സോറിയാസിസിന്‍റെ പ്രധാന ലക്ഷണങ്ങള്‍. 

New Update
sdfghjkjhgfddfghjk

ചര്‍മ്മത്തെ ബാധിക്കുന്ന ഒരു രോഗമാണ് സോറിയാസിസ്. ചര്‍മ്മത്തിന്‍റെ പുറംപാളിയായ എപ്പിഡെര്‍മിസിന്‍റെ വളര്‍ച്ച ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം വര്‍ധിക്കുതാണ് സോറിയാസിസ് എന്ന രോഗം. ചർമ്മത്തിൽ ചുവന്ന, ചെതുമ്പൽ പാടുകൾ രൂപപ്പെടുക, തൊലി അസാധാരണമായ രീതിയില്‍ കട്ടി വയ്ക്കുക എന്നീ അവസ്ഥകളാണ് സോറിയാസിസില്‍ ഉണ്ടാകുന്നത്. ത്വക്കില്‍ പാടുകള്‍ ഉണ്ടാകുകയും അതില്‍ ചുവപ്പോ കറുപ്പോ നിറത്തിലുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുകയും അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാകുകയും ശല്‍ക്കങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നതാണ് സോറിയാസിസിന്‍റെ പ്രധാന ലക്ഷണങ്ങള്‍. 

Advertisment

നഖങ്ങളില്‍ നിറവ്യത്യാസം, ചെറിയ കുത്തുകള്‍, കേട് എന്നിവയും സോറിയാസിസ് രോഗികളില്‍ കാണാം. തൊലി വല്ലാതെ വരണ്ടുപോവുകയും ഇതിനിടയില്‍ വിള്ളല്‍ വന്ന് രക്തം വരികയും ചെയ്യുന്നതും തൊലിപ്പുറം പൊള്ളുന്ന പോലെയൊക്കെ ഉണ്ടാകുന്നതും നിസാരമായി കാണേണ്ട. അതുപോലെ ചര്‍മ്മത്ത് ചൊറിച്ചില്‍, വേദന എന്നിവ അനുഭവപ്പെടുന്നതൊക്കെ ഇതിന്‍റെ ലക്ഷണമാകാം. സന്ധികളില്‍ വീക്കമോ വേദനയോ അനുഭവപ്പെടുന്നതും നഖങ്ങളില്‍ വിള്ളലോ പൊട്ടലോ തുടര്‍ച്ചയായി ഉണ്ടാകുന്നതും അവഗണിക്കേണ്ട.

രോഗലക്ഷണങ്ങള്‍ ഇടയ്ക്ക് തീവ്രമാകുന്നതും ചിലപ്പോള്‍ നന്നായി കുറഞ്ഞ് അപ്രത്യക്ഷമാകുന്നതും ഈ രോഗത്തിന്റെ പ്രത്യേകതയാണ്. സോറിയാസിസിന് ആധുനിക വൈദ്യശാസ്ത്രത്തില്‍ ഫലപ്രദമായ ചികിത്സാരീതികള്‍ ലഭ്യമാണ്. ലക്ഷണങ്ങളെ ശമിപ്പിക്കുക, രോഗത്തിന്റെ തീവ്രത കുറയ്ക്കുക, രോഗശമന കാലയളവ് ദീര്‍ഘിപ്പിക്കുക എന്നിവയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങള്‍.

Advertisment