Advertisment

വിറ്റാമിന്‍ കെ അടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാം..

വിറ്റാമിന്‍ കെയുടെ കുറവു മൂലം ആസ്ത്മ, ശ്വസന പ്രശ്നങ്ങള്‍ തുടങ്ങിയവ ഉണ്ടാകാം. അതുപോലെ ഗണ്യമായ രക്തസ്രാവം, മോശം അസ്ഥികളുടെ വികസനം, ഓസ്റ്റിയോപൊറോസിസ് (അസ്ഥികൾ ദുർബലമാവുകയും പൊട്ടുകയും ചെയ്യുന്നു),

New Update
aertyukilo;iuytrewrtyuiop

രക്തം കട്ടപിടിക്കാൻ മുതൽ മുറിവുകൾ ഉണങ്ങുന്നതിനു വരെ ശരീരത്തിന് ആവശ്യമായ ഒരു കൂട്ടം വിറ്റാമിനുകളാണ്  കെ വിറ്റാമിനുകള്‍. എല്ലുകളെ ആരോഗ്യമുള്ളതാക്കാനും ഹൃദയാരോഗ്യത്തിനും ഇവ പ്രധാനമാണ്. വിറ്റാമിന്‍ കെയുടെ അഭാവം ശ്വാസകോശത്തിന്റെ ആരോഗ്യത്തെയും ബാധിക്കാം. 

Advertisment

വിറ്റാമിന്‍ കെയുടെ കുറവു മൂലം ആസ്ത്മ, ശ്വസന പ്രശ്നങ്ങള്‍ തുടങ്ങിയവ ഉണ്ടാകാം. അതുപോലെ ഗണ്യമായ രക്തസ്രാവം, മോശം അസ്ഥികളുടെ വികസനം, ഓസ്റ്റിയോപൊറോസിസ് (അസ്ഥികൾ ദുർബലമാവുകയും പൊട്ടുകയും ചെയ്യുന്നു), ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത തുടങ്ങിയവ ഉണ്ടാകാം. കൂടാതെ നടുവേദന, മുറിവും ചതവും മാറാനുള്ള ബുദ്ധിമുട്ട്, തലമുടി കൊഴിച്ചില്‍, ക്ഷീണം, ശരീരഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം.  ഈ ലക്ഷണങ്ങൾ വിറ്റാമിൻ കെയുടെ കുറവ് മാത്രമായി കാണേണ്ട.  ശരിയായ രോഗനിർണയത്തിനായി നിങ്ങളുടെ ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. 

വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഇത്തരം സാധ്യതകളെ കുറയ്ക്കാന്‍ സഹായിച്ചേക്കാം. അത്തരത്തില്‍ വിറ്റാമിന്‍ കെ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടുത്താം... 

 ചീര, ബ്രൊക്കോളി തുടങ്ങിയവ ഇലക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട, കിവി, അവക്കാഡോ, പ്രൂൺസ്,സോയാബീന്‍ തുടങ്ങിയവയില്‍ വിറ്റാമിന്‍ കെ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Advertisment