വാഹനങ്ങളെ ശക്തമാക്കാൻ ടാറ്റ കമ്പനി ചെയ്യുന്നത് ഇതൊക്കെയാണ്

ജനങ്ങളുടെ സുരക്ഷ എപ്പോഴും മനസിൽ സൂക്ഷിക്കുകയും ചെയ്യുന്നു. കമ്പനി വിലകുറഞ്ഞ വാഹനങ്ങളിൽപ്പോലും ഉയർന്ന കരുത്തുള്ള സ്റ്റീൽ ഉപയോഗിക്കുന്നതിൻ്റെ കാരണം ഇതാണ്.

author-image
ടെക് ഡസ്ക്
New Update
yt6f6g78uio

ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ടാറ്റ മോട്ടോഴ്സിൻ്റെ ഒട്ടുമിക്ക വാഹനങ്ങൾക്കും അഞ്ച് സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് വാഹനങ്ങൾ ഇത്ര സുരക്ഷിതമായതെന്നു അറിയാം. ടാറ്റ മോട്ടോഴ്‌സ് വാഹനങ്ങൾ നിർമ്മിക്കുമ്പോൾ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാറില്ല. ജനങ്ങളുടെ സുരക്ഷ എപ്പോഴും മനസിൽ സൂക്ഷിക്കുകയും ചെയ്യുന്നു. കമ്പനി വിലകുറഞ്ഞ വാഹനങ്ങളിൽപ്പോലും ഉയർന്ന കരുത്തുള്ള സ്റ്റീൽ ഉപയോഗിക്കുന്നതിൻ്റെ കാരണം ഇതാണ്.

Advertisment

വാഹനത്തിൻ്റെ ഘടന ശക്തമാണെങ്കിൽ മാത്രമേ വാഹനത്തിൽ ഇരിക്കുന്ന ആളുകൾക്ക് റോഡപകട സമയത്ത് കൂടുതൽ സുരക്ഷ ലഭിക്കൂ. ചില മോഡലുകളിൽ കാറിൻ്റെ പ്രധാന ഭാഗങ്ങളിൽ സ്റ്റീലിൻ്റെ കനം കമ്പനി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഇത് അവയുടെ കരുത്തും ഈടുതലും വർധിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഒരു അപകടത്തിൽ കാർ എങ്ങനെ പ്രതികരിക്കുമെന്നും യാത്രക്കാർക്ക് മികച്ച സംരക്ഷണം നൽകുമെന്നും ഉറപ്പാക്കാൻ ടാറ്റ മോട്ടോഴ്‌സ് കാറുകൾ രൂപകൽപ്പന ചെയ്യുമ്പോൾ കമ്പ്യൂട്ടർ സിമുലേഷൻ ഉപയോഗിക്കുന്നു. 

കാറിൻ്റെ കരുത്ത് കണ്ടെത്താൻ കമ്പനി തന്നെ വിവിധ ക്രാഷ് ടെസ്റ്റുകൾ നടത്തുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. ടാറ്റ മോട്ടോഴ്‌സ് ഉപഭോക്താക്കളിൽ നിന്ന് നിരന്തരം ഫീഡ്‌ബാക്ക് എടുക്കുകയും ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കി കാറുകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതുകൂടാതെ, വാഹനങ്ങളിൽ പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന കാര്യത്തിലും ടാറ്റ മോട്ടോഴ്‌സ് മുന്നിലാണ്.

Advertisment