കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്, കൊച്ചിയില്‍ ദേശ് കാ ട്രക്ക് ഉത്സവ് പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 4ന് നടക്കുന്ന പരിപാടിയിലൂടെ ടാറ്റ മോട്ടോര്‍സിന്റെ ഏറ്റവും പുതിയനിര ട്രക്കുകളും മറ്റ് മൂല്യ വര്‍ധിത സേവനങ്ങളും കൊച്ചിയിലെ ട്രക്കിംഗ് സമൂഹത്തിന് നേരിട്ട് മനസ്സിലാക്കുവാനും ഇവയെക്കുറിച്ച് കൂടുതല്‍ അറിയുവാനുമുള്ള അവസരം ലഭിക്കും. ടോട്ടല്‍ കോസ്റ്റ് ഓഫ് ഓണര്‍ഷിപ്പ് (ടിസിഒ) കുറഞ്ഞ തോതിലേക്കെത്തിക്കുകയും, ലാഭക്ഷമത ഉയര്‍ത്തുന്നതിയും ട്രക്ക് ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനായി ലക്ഷ്യമിട്ടാണ് ടാറ്റ മോട്ടോര്‍സിന്റെ ഈ പരിപാടി.
ഫ്‌ളീറ്റ് പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുവാനും, ഇന്ധന ക്ഷമത ഉയര്‍ത്തുവാനും, ലാഭം വര്‍ധിപ്പിക്കുന്നതിനുമായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വിദഗ്ധരില്‍ നിന്നും പരിപാടിയില്‍ പങ്കെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ടാറ്റ മോട്ടോര്‍സിന്റെ ആഴത്തിലുള്ള വെഹിക്കിള്‍ ഡെമോണ്‍സ്‌ട്രേഷനുകളും, സമഗ്രമായ വില്‍പ്പനാനന്ത സേവനങ്ങളെക്കുറിച്ചും പരിപാടിയില്‍ മനസ്സിലാക്കാം. വെഹിക്കിള്‍ മെയിന്റനന്‍സ് പ്രോഗ്രാം, ഫ്‌ളീറ്റ് മാനേജ്‌മെന്റ് സൊല്യൂഷന്‍സ്, ആന്വുല്‍ മെയിന്റനന്‍സ് പാക്കേജുകള്‍, സമ്പൂര്‍ണസേവ 2.0 പദ്ധതി മുഖേനയുള്ള 24x7 റോഡ്‌സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമേ, പങ്കാളിത്തത്തിനും ഉറച്ച പിന്തുണയ്ക്കും പ്രധാന ഉപഭോക്താക്കളെ കമ്പനി ആദരിക്കും.
“ ഉപഭോക്താക്കളുടെ മാറി വരുന്ന താത്പര്യങ്ങള്‍ മനസ്സിലാക്കുവാന്‍ ടാറ്റ മോട്ടോര്‍സ് എപ്പോഴും പ്രതിദ്ധത കാണിക്കുന്നു. ഞങ്ങളുടെ ഏറ്റവും നൂതനമായ ഡിജിറ്റല്‍ സൊല്യൂഷനുകളുമായി ഉപഭോക്താക്കളോട് നേരിട്ട് സംവദിക്കുവാനുള്ള അവസരമാണ് ദേശ് കാ ട്രക്ക് ഉത്സവ് വാഗ്ദാനം ചെയ്യുന്നത്. ഈ പരിപാടിയിലൂടെ ഞങ്ങളുടെ കരുത്തുറ്റ ട്രക്ക് ശ്രേണിയും മൂല്യവര്‍ദ്ധിത സേവനങ്ങളും പ്രദര്‍ശിപ്പിക്കുവാന്‍ മാത്രമല്ല, ഉപഭോക്താക്കളുടെ ദീര്‍ഘകാല ലാഭത്തിലേക്കും വിജയത്തിലേക്കുമുള്ള അവയുടെ യഥാര്‍ത്ഥ സ്വാധീനം തെളിയിക്കുവാനും സാധിക്കുന്നു. ഉപഭോക്താക്കളെയും പങ്കാളികളേയും നേരിട്ടുകാണുവാനും സംവദിക്കുവാനും അതുവഴി പരസ്പര ബന്ധം ശക്തിപ്പെടുത്തുവാനും വിജയം കൈവരിക്കുവാനുള്ള ഈ അവസരത്തെ ഏറെ പ്രതീക്ഷയോടെ ഞങ്ങള്‍ നോക്കിക്കാണുന്നത്” - ടാറ്റ മോട്ടോര്‍സ് കൊമേര്‍ഷ്യല്‍ വെഹിക്കിള്‍സ്, ട്രക്‌സ് വിഭാഗം വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ രാജേഷ് കൗള്‍ പറഞ്ഞു.
എല്‍പിടി, അള്‍ട്ര, സിഗ്ന, പ്രൈമ എന്നിങ്ങനെ ക്യാബിന്‍ ഓപ്ഷനുകളോടുകൂടി വിപുലമായ ട്രക്കുകളുടെ ശ്രേണിയാണ് ടാറ്റ മോട്ടോര്‍സ് വാഗ്ദാനം ചെയ്യുന്നത്. മാര്‍ക്കറ്റ് ലോഡ്, കാര്‍ഷിക ഉത്പന്നങ്ങള്‍, സിമന്റ്, ഇരുമ്പുരുക്കുകള്‍, കണ്ടെയ്‌നര്‍, പെട്രോളിയം, കെമിക്കല്‍, വാട്ടര്‍ ടാങ്കറുകള്‍, എല്‍പിജി, എഫ്എംസിജി, കണ്‍സ്ട്രക്ഷന്‍, മൈനിംഗ്, മുനിസിപ്പല്‍ അപ്ലിക്കേഷന്‍സ് എന്നിങ്ങനെ വിവിധങ്ങളായ ചരക്ക് നീക്കങ്ങള്‍ക്ക് അനുയോജ്യമായ ഫുള്ളി ബില്‍റ്റ് ബോഡി ഓപ്ഷനുകളുമായാണ് ട്രക്കുകള്‍ വിപണിയിലുള്ളത്. കാര്യക്ഷമായ ഫ്‌ളീറ്റ് മാനേജ്‌മെന്റിനായി ടാറ്റ മോട്ടോര്‍സിന്റെ കണക്ടഡ് വെഹിക്കിള്‍ പ്ലാറ്റ്‌ഫോമായ ഫ്‌ളീറ്റ് എഡ്ജ് ഈ ശ്രേണിയില്‍ തയ്യാറാക്കിയതാണ്. കേരളത്തില്‍ 77ഉം രാജ്യത്തുടനീളം 2500ന് മുകളിലും സെയില്‍സ് ആന്റ് സര്‍വ്വീസ് ടച്ച് പോയിന്റുകളുമായി ഏറ്റവും മികച്ച സേവനവും ഉയര്‍ന്ന വെഹിക്കിള്‍ അപ്‌ടൈമും കമ്പനി ഉറപ്പുനല്‍കുന്നു.