കൊച്ചി, സെപ്തംബര്‍ 10, 2024: രാജ്യത്തെ മുന്‍ നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് ഈ ഉത്സവകാലത്ത് ഉപഭോക്താക്കള്‍ക്കായി സവിശേഷ ഓഫറുകളുമായി 'ഫെസ്റ്റിവല്‍ ഓഫ് കാര്‍സ്' അവതരിപ്പിച്ചു. കാറുകള്‍ക്കും എസ്‌യുവികള്‍ക്കും മുന്‍പെങ്ങുമില്ലാത്തവിധം വിലക്കിഴിവും മറ്റ് നിരവധി അധിക നേട്ടങ്ങളും ഷോറൂമുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
2.05 ലക്ഷം രൂപ വരെയുള്ള വിലക്കിഴിവില്‍ ഇഷ്ടമുള്ള കാറുകള്‍ സ്വന്തമാക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. 2024 ഒക്ടോബര്‍ 31 വരെയാകും ഈ പ്രത്യേക ഓഫര്‍ ലഭ്യമാകുക. പെട്രോള്‍, ഡീസല്‍, സിഎന്‍ജി മോഡലുകളില്‍ എല്ലാ കാറുകള്‍ക്കും എല്ലാ എസ്‌യുവികള്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്.