അൾട്രോസ് റേസറിനൊപ്പം റേസർ പെർഫോമൻസ് ബ്രാൻഡ് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്

വിപണിയുടെ ആവശ്യം പരിഗണിച്ച് അതിൻ്റെ പ്രകടന ബ്രാൻഡിന് കീഴിൽ കൂടുതൽ മോഡലുകൾ അവതരിപ്പിച്ചേക്കാമെന്നും റേസർ ബ്രാൻഡിൻ്റെ വിപുലീകരണത്തിലൂടെ ഹ്യൂണ്ടായ് ഇന്ത്യയുടെ എൻ ലൈൻ പെർഫോമൻസ് ഡിവിഷനാണ് ടാറ്റ ലക്ഷ്യമിടുന്നതെന്ന് ഇത് സൂചന നൽകുന്നു.

author-image
ടെക് ഡസ്ക്
New Update
87654

റേസർ പെർഫോമൻസ് ബ്രാൻഡിന് കീഴിൽ വ്യത്യസ്‍ത പവർട്രെയിനുകളുള്ള കൂടുതൽ മോഡലുകൾ കൊണ്ടുവരാൻ ടാറ്റാ മോട്ടോഴ്സ്  ഇപ്പോൾ പദ്ധതിയിടുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകൾ. ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര അൾട്രോസ് ഇവി ഇതിനകം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അതിനാൽ അതിൻ്റെ ഇലക്‌ട്രിക് ഹാച്ച് പതിപ്പിനും സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തി.

Advertisment

വിപണിയുടെ ആവശ്യം പരിഗണിച്ച് അതിൻ്റെ പ്രകടന ബ്രാൻഡിന് കീഴിൽ കൂടുതൽ മോഡലുകൾ അവതരിപ്പിച്ചേക്കാമെന്നും റേസർ ബ്രാൻഡിൻ്റെ വിപുലീകരണത്തിലൂടെ ഹ്യൂണ്ടായ് ഇന്ത്യയുടെ എൻ ലൈൻ പെർഫോമൻസ് ഡിവിഷനാണ് ടാറ്റ ലക്ഷ്യമിടുന്നതെന്ന് ഇത് സൂചന നൽകുന്നു. ടാറ്റാ മോട്ടോഴ്‌സും ജയം ഓട്ടോമോട്ടീവും JTSV പെർഫോമൻസ് കാർ സംരംഭം 2017-ൽ പ്രഖ്യാപിച്ചു.

കമ്പനി 2018-ൽ ടിയാഗോ JTP, ടിഗോർ JTP എന്നിവ അവതരിപ്പിച്ചു , കൂടാതെ നെക്സോൺ JTP-യും വികസനത്തിലാണെന്ന് റിപ്പോർട്ട്. ആദ്യത്തെ രണ്ട് JTP മോഡലുകൾ വിപണിയിൽ പരാജയപ്പെട്ടു. വിൽപ്പന കുഞ്ഞതോടെ 2020-ൽ BS6 എമിഷൻ സ്റ്റാൻഡേർഡുകൾ നടപ്പിലാക്കുന്നതോടെ അവയെ വിപണിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് 2025-ൽ ലോഞ്ച് ചെയ്യും. 2019 ജനീവ മോട്ടോർ ഷോയിൽ ഈ മോഡൽ ആദ്യം അതിൻ്റെ കൺസെപ്റ്റ് രൂപത്തിൽ പ്രദർശിപ്പിച്ചു, തുടർന്ന് 2020-ൽ ഓട്ടോ എക്‌സ്‌പോയിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. അൾട്രോസ് ഇവി അതിൻ്റെ പ്ലാറ്റ്ഫോം പഞ്ച് ഇവിയുമായി പങ്കിടും. കൂടാതെ ബാറ്ററി പാക്കുകളും ഇലക്ട്രിക് മോട്ടോറും അതിൻ്റെ ഇലക്ട്രിക് സഹോദരങ്ങൾക്ക് സമാനമായ ഒരു ഇലക്ട്രിക് മോട്ടോറും ഉണ്ടായിരിക്കാം.

Advertisment