കോഴിക്കോട്: ടാറ്റാ മ്യൂച്വല്‍ ഫണ്ടിന്‍റെ കോഴിക്കോട് ബ്രാഞ്ച് ടാറ്റാ അസറ്റ് മാനേജ്മെന്‍റ് ചീഫ് ബിസിനസ് ഓഫിസര്‍ ഹെമന്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വയനാട് റോഡില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിന് എതിര്‍ വശത്തുള്ള ജോസെലാസ് ഗലേറിയയുടെ ഒന്നാം നിലയിലാണ് പുതിയ ബ്രാഞ്ച്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് 5.30 വരെ ബ്രാഞ്ച് പ്രവര്‍ത്തിക്കും.
ആഗസ്റ്റ് 2024 -ലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ടാറ്റാ അസറ്റ് മാനേജുമെന്‍റ് കോഴിക്കോട് കൈകാര്യം ചെയ്യുന്ന ശരാശരി ആകെ ആസ്തികള്‍ 774 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 69 ശതമാനം വര്‍ധനവാണിതു സൂചിപ്പിക്കുന്നത്. ഇക്വിറ്റി, ഡെറ്റ്, ബാലന്‍സ്ഡ് ഫണ്ടുകള്‍, ഇടിഎഫുകള്‍ (കാഷ് അടക്കം) എന്നിവ ഉള്‍പ്പെടെയാണിത്.
കോഴിക്കോട് പുതിയ ബ്രാഞ്ച് ആരംഭിച്ചതോടെ ടാറ്റാ മ്യൂച്വല്‍ ഫണ്ടിന്‍റെ കേരളത്തിലെ ബ്രാഞ്ചുകള്‍ അഞ്ചായി. ദേശീയ തലത്തില്‍ നൂറു ബ്രാഞ്ചുകളുടെ ശൃംഖലയാണുള്ളത്.
വെൽത്ത് മാനേജ്മെന്‍റ്, നിക്ഷേപ ആസൂത്രണം എന്നിവയിൽ വിദഗ്ദ്ധോപദേശം തേടുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും കോഴിക്കോടുള്ള പുതിയ ബ്രാഞ്ച് സഹായകമാകും. മ്യൂച്വൽ ഫണ്ട് ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും സമഗ്രമായ ശ്രേണിയിലൂടെ, നിക്ഷേപകരെ ആത്മവിശ്വാസത്തോടെയും വ്യക്തതയോടെയും അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പ്രാപ്തരാക്കുക എന്നതിനാണ് ടാറ്റാ മ്യൂച്വൽ ഫണ്ട് ലക്ഷ്യമിടുന്നത്.