/sathyam/media/media_files/e61P5neU70CaSj9D5PvP.jpeg)
കൊച്ചി: സുസ്ഥിര ഊര്‍ജ്ജ സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന രംഗത്തെ മുന്‍നിരക്കാരായ ടാറ്റാ പവര്‍ സോളാര്‍ സിസ്റ്റംസ് ലിമിറ്റഡ് വീടുകളെ ശുദ്ധമായ വൈദ്യുതി പ്രയോജനപ്പെടുത്തുന്നതിനു പ്രാപ്തരാക്കുന്ന നൂതന പുരപ്പുറ സോളാർ സംരംഭമായ ഘര്‍ ഘര്‍ സോളാര്‍, ടാറ്റാ പവര്‍ കേ സംഗ് പദ്ധതിക്കു സംസ്ഥാനത്തു തുടക്കം കുറിച്ചു. സുസ്ഥിര വൈദ്യുതി സ്വീകരിക്കുന്ന രംഗത്തെ ഗണ്യമായ ചുവടു വെപ്പുമായി കൊച്ചിയില്‍ തുടക്കമിടുന്ന ഈ പദ്ധതി കേരളത്തില്‍ മുഴുവന്‍ വ്യാപിപ്പിക്കും. ടാറ്റാ പവര്‍ സിഇഒയും മാനേജിങ് ഡയറക്ടറുമായ ഡോ. പ്രവീര്‍ സിന്‍ഹ, ടാറ്റാ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ് സിഇഒയും മാനേജിങ് ഡയറക്‌ടറുമായ ദീപേഷ് നന്ദ, ടാറ്റാ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ് ചീഫ്-റൂഫ്ടോപ് സോളാര്‍ ശിവറാം ബിക്കിന എന്നിവരുടെ സാന്നിധ്യത്തിലാണു പദ്ധതിക്കു തുടക്കം കുറിച്ചത്. പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി സ്വീകരിക്കുന്നതിന്‍റെ നേട്ടങ്ങളെ കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്ന ഈ സംരംഭം ടാറ്റ പവർ സോളാറിലൂടെ ഈ നേട്ടങ്ങള്‍ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാകുമെന്ന് ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുകയും ചെയ്യും.
ഗണ്യമായ സാമ്പത്തിക നേട്ടങ്ങളോടെ ആധുനീക റൂഫ്ടോപ് സോളാര്‍ സൊലൂഷന്‍സ് പ്രയോജനപ്പെടുത്താന്‍ ഘര്‍ ഘര്‍ സോളാര്‍ പദ്ധതി ഉപഭോക്താക്കളെ പ്രോല്‍സാഹിപ്പിക്കും. പിഎം സൂര്യ ഘര്‍ യോജനയുമായി ചേര്‍ന്ന് ഈ പദ്ധതി വഴി വീടുകള്‍ക്കുള്ള രണ്ടു കിലോവാട്ട് സംവിധാനത്തിന് 60,000 രൂപയും മൂന്നു കിലോവാട്ട് സംവിധാനത്തിന് 78,000 രൂപയും കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും. \താങ്ങാനാവുന്ന നിരക്കില്‍ സൗരോര്‍ജ്ജ വൈദ്യുതി സംവിധാനം സ്ഥാപിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന രീതിയിലാണ് ഈ പദ്ധതി രൂപകല്‍പന ചെയ്തിട്ടുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ ഇതു സ്ഥാപിക്കാന്‍ പദ്ധതി സഹായകമാകും. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 1800 25 7777 -ല്‍ വിളിച്ച് പുരപ്പുറ സൗരോര്‍ജ്ജ സംവിധാനം സ്ഥാപിക്കുകയും ഈ പദ്ധതിയേയും അതിന്‍റെ നേട്ടങ്ങളേയും കുറിച്ച് കൂടുതല്‍ അറിയുകയും ചെയ്യാം.
ഇതിനു പുറമെ ഉപയോഗിക്കുന്നതില്‍ ഏറെ വൈദ്യുതി ഉല്‍പാദിപ്പിച്ചാല്‍ അത് ഗ്രിഡിലേക്കു നല്‍കി ക്രെഡിറ്റ് നേടാന്‍ സാധിക്കുന്ന നെറ്റ് മീറ്ററിങിന്‍റെ നേട്ടങ്ങളും ഘര്‍ ഘര്‍ സോളാര്‍ പദ്ധതിയിലുണ്ട്. വൈദ്യുതി ചെലവുകള്‍ കുറക്കാന്‍ ഇതു സഹായിക്കും.ഘര്‍ ഘര്‍ സോളാര്‍ വഴി സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുക മാത്രമല്ല തങ്ങള്‍ ചെയ്യുന്നതെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് സുസ്ഥിര ഊര്‍ജ്ജം പ്രദാനം ചെയ്യുക കൂടിയാണെന്നും ടാറ്റാ പവര്‍ സിഇഒയും മാനേജിങ് ഡയറക്ടറുമായ ഡോ. പ്രവീര്‍ സിന്‍ഹ ചൂണ്ടിക്കാട്ടി. ഉല്‍പാദനക്ഷമത പരമാവധിയാക്കുന്ന വിധത്തിലുള്ള അത്യാധുനീക സാങ്കേതികവിദ്യയിലുള്ള തങ്ങളുടെ ബൈഫേഷ്യല്‍ സൗരോര്‍ജ്ജ പാനലുകള്‍, ഏറ്റവും കുറവ് സ്ഥലം പ്രയോജനപ്പെടുത്തുന്ന രീതി, പരിശീലനം നേടിയ ടെക്നീഷ്യന്‍മാര്‍ തുടങ്ങിയവ വഴി എല്ലാത്തരം വീടുകളിലും തടസമില്ലാത്തതും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതുമായ സോളാർ സംവിധാനങ്ങളാണു തങ്ങള്‍ ഒരുക്കുന്നത്. പിഎം സൂര്യ ഘര്‍ യോജനയുടെ പിന്തുണയോടെ നടത്തുന്ന ഈ പദ്ധതി പ്രയോജനപ്പെടുത്താനും സുസ്ഥിര ഭാവിക്കായുള്ള ഹരിത ഊര്‍ജ്ജ സംവിധാനങ്ങള്‍ സ്വീകരിക്കാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ വീടുകളും സൗരോര്‍ജ്ജ വൈദ്യുതി സ്വീകരിക്കുന്നതിലൂടെ സുസ്ഥിര ഊര്‍ജ്ജത്തിന്‍റേതായ ഭാവിയിലേക്കു കേരളത്തെ നയിക്കാന്‍ ടാറ്റാ പവര്‍ സോളാര്‍ പ്രതിബദ്ധരാണ്. അന്വേഷണം നടത്തി വെറും ഏഴു ദിവസത്തിനകം സ്ഥാപിക്കുന്നതിലൂടെ ഇതിനായുള്ള സമയം ഗണ്യമായി കുറച്ച് ഈ രംഗത്ത് വന്‍ മാറ്റങ്ങളാണു ഘര്‍ ഘര്‍ സോളാര്‍ വരുത്തുന്നത്. ഈ രംഗത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഡൗണ്‍ ടൈം ഗണ്യമായി കുറക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ വിപുലമായ ചാനല്‍ പങ്കാളികള്‍ വഴി അതിവേഗത്തിലുള്ള ഇന്‍സ്റ്റലേഷനും അതുല്യമായ ഉപഭോക്തൃ സേവനവും പ്രദാനം ചെയ്യും. കേരളത്തില്‍ 33,000 സോളാർ ഇൻസ്റ്റലേഷനുകളും രാജ്യത്ത് ഒരു ലക്ഷത്തിലേറെ ഇൻസ്റ്റലേഷനുകളും സ്ഥാപിക്കുകയെന്ന സുപ്രധാന നാഴികക്കല്ല് കമ്പനി മറികടന്നിരിക്കുകയണ്. ടാറ്റാ പവര്‍ സോളാറുമായി ചേര്‍ന്ന് സൗരോര്‍ജ്ജ വൈദ്യുതിയിലേക്കു ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാതെ പോകാനുള്ള അവസരമാണ് ലഭ്യമാകുന്നത്.
40 ജിഗാ വാട്ടിന്‍റെ സോളാർ റൂഫ്ടോപ്പ് ഇൻസ്റ്റലേഷനുകള്‍ സ്ഥാപിക്കുക എന്ന രാജ്യത്തിന്‍റെ ദേശീയ ലക്ഷ്യത്തോടു ചേര്‍ന്ന് നിൽക്കുന്നതാണ് ടാറ്റാ പവര്‍ സോളാറിന്‍റെ ഈ സംരംഭം. രാജ്യത്തുടനീളം 2 ജിഗാവാട്ട് സൗരോർജ്ജ മേൽക്കൂരകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ ഏകദേശം 51,674,454.89 ടൺ കാർബൺ ഡൈ ഓക്സൈഡ് നികത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 25 വർഷം കൊണ്ട് 18 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണ്. ഘര്‍ ഘര്‍ സോളാര്‍, ടാറ്റാ പവര്‍ കേ സംഗ് സംരംഭത്തിലൂടെ ഓരോ സംസ്ഥാനത്തേയും കേന്ദ്ര ഭരണ പ്രദേശത്തിലേയും വിവിധ മേഖലകളിലേക്കു വിപുലീകരിച്ച് 300-ല്‍ പരം പട്ടണങ്ങളിലേക്ക് എത്താനാണ് ഉദ്ദേശിക്കുന്നത്.
ടാറ്റാ പവര്‍ സോളാര്‍ 34 വര്‍ഷത്തിലേറെയുള്ള അനുഭവ സമ്പത്തുമായി രാജ്യത്തിന്‍റെ സുസ്ഥിര ഊര്‍ജ്ജ മേഖലയുടെ മുന്‍നിരയിലാണ്. പുരപ്പുറ സൗരോര്‍ജ്ജ ഉപഭോക്താക്കള്‍ക്ക് മോഡ്യൂളുകളില്‍ 25 വര്‍ഷത്തെ വാറണ്ടി, വിശ്വസിക്കാവുന്ന ഗുണമേന്‍മാ ഉറപ്പ്, ലൈഫ് ടൈം സേവനം, ഇന്ത്യയില്‍ ഉടനീളം വില്‍പനാനന്തര സേവനം, ലളിതമായ വായ്പാ സൗകര്യങ്ങള്‍, പുരപ്പുറ സൗരോര്‍ജ്ജ സംവിധാനത്തിന് ഇന്‍ഷൂറന്‍സ് തുടങ്ങി നിരവധി നേട്ടങ്ങളാണ് കമ്പനി ലഭ്യമാക്കുന്നത്. അഞ്ഞൂറിലേറെ വരുന്ന ചാനല്‍ പങ്കാളികളുമായി പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയെ വന്‍ തോതില്‍ പ്രോല്‍സാഹിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. തങ്ങളുടെ ശൃംഖലയെ അയ്യായിരം പങ്കാളികളുള്ള രീതിയില്‍ ഉയര്‍ത്തി രാജ്യത്തിന്‍റെ ഓരോ മുക്കിലും മൂലയിലും സേവനമെത്തിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ടാറ്റാ പവര്‍ സോളാറിന് ഇന്ത്യയില്‍ ഉടനീളമായി ഒരു ലക്ഷത്തിലേറെ സംതൃപ്തരായ ഉപഭോക്താക്കളുണ്ട്.