/sathyam/media/media_files/1kwuUZFI8YE23IH9eSXn.jpeg)
പാലക്കാട്: മഴയത്ത് മറിഞ്ഞു വീണ മരം മുറിച്ചിട്ടെങ്കിലും തടികൾ മാറ്റാത്തതിനാലും പൊട്ടിപൊളിഞ്ഞ മേൽ കൂര മാറ്റാത്തതിനാലും തങ്ങളുടെ വാഹനങ്ങൾ റോഡരികിൽ നിർത്തേണ്ട ഗതികേടാണെന്ന് ടാക്സി ഡ്രൈവർമാർ പരാതിപെടുന്നു.
/sathyam/media/media_files/RzvQuMkADOA7P7NjxIOk.jpeg)
അറുപതു വർഷത്തിലധികം പഴക്കമുള്ളതാണ് പാലക്കാട്ടെ ഈ ഏക ടാക്സി സ്റ്റാന്റ് ചെളി നിറഞ്ഞും ടോയ്ലറ്റ് സൗകര്യമില്ലാതേയും അഭിസാരികമാരുടെ ശല്യവുമായാണ് ഇപ്പോൾ ടാക്സി സ്റ്റാന്റുള്ളത്. അഭിമ്പാരികമാരെക്കുറിച്ച് പരാതി പറഞ്ഞെങ്കിലും വനിതാ പോലീസടക്കം പരാതിയെടുത്തില്ലെന്ന് ഡ്രൈവർമാർ പറഞ്ഞു.
റോഡിന്റെ ഇരുപത്തിയഞ്ചു ശതമാനം റോഡിലേക്ക് കയറിയാണ് ടക്സികൾ നിർത്തിയിരിക്കുന്നത്. മറുവശത്ത് മറ്റു വാഹനങ്ങളും പാർക്ക് ചെയ്യുന്നതോടെ യന്ത്ര ഗോവണി പരിസരം ഗതാഗതക്കുരുക്കിൽപ്പെടുന്നത് സ്ഥിരം കാഴ്ച്ചയാണെന്ന് ടാക്സി ഡ്രൈവർമാരായമുഹമ്മദ് ഇബ്രാഹിമും രവീന്ദ്രനും പറയുന്നു.
/sathyam/media/media_files/QnX6MvR0RzEr7NF8QOMm.jpeg)
മരത്തടികൾ എത്രയും വേഗം എടുത്തു മാറ്റി ടാക്സി സ്റ്റാന്റ് പുനർ നിർമ്മിക്കുക, ടോയ്ലറ്റ് സൗകര്യം ഏർപ്പെടുത്തുക, അഭിസാരികമാരെ ആട്ടിപ്പായിക്കുക എന്നീ ആവശ്യങ്ങളാണ് ടാക്സി ഡ്രൈവർമാരും നാട്ടുകാര്യം ഉന്നയിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us