പഞ്ചാബി താളത്തില്‍ ഭൈരവ ആന്തം പുറത്തിറക്കി ടീം കല്‍ക്കി

സന്തോഷ്‌ നാരായണന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം പ്രഭാസിന്റെ 'ഭൈരവ' എന്ന കഥാപാത്രത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. തെലുങ്കിനെക്കൂടാതെ മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ഗാനം പുറത്തിറങ്ങിയിട്ടുണ്ട്.

author-image
മൂവി ഡസ്ക്
New Update
tyuiuytrertyuiytr

നാഗ് അശ്വിൻ   സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമായ ‘കൽക്കി2898എഡി’ യിലെ   ഭൈരവ ആന്ദം പുറത്തിറങ്ങി.  പ്രശസ്ത ബോളിവുഡ് - പഞ്ചാബി നടനും ഗായകനുമായ ദില്‍ജിത്ത് ദോസാന്‍ഝ് ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിനുവേണ്ടി ആലപിക്കുന്ന ഗാനമാണ് ഇത്. ത്രസിപ്പിക്കുന്ന പഞ്ചാബി താളത്തില്‍ പ്രഭാസും ദില്‍ജിത്തും ഒന്നിച്ചു ചുവടുകള്‍ വയ്ക്കുന്ന രംഗങ്ങളാണ് പാട്ടിലുള്ളത്. സന്തോഷ്‌ നാരായണന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം പ്രഭാസിന്റെ 'ഭൈരവ' എന്ന കഥാപാത്രത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. തെലുങ്കിനെക്കൂടാതെ മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. മികച്ച സ്വീകരണമാണ് ഗാനത്തിന് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

Advertisment

ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അമിതാഫ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമയുടെ  അതികായന്മാര്‍ അണിനിരക്കുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്.

ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്.സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. 

https://www.youtube.com/watch?v=5UfGZFrXKig

Team Kalki released Bhairava Anthem in Punjabi rhythm
Advertisment