നിലമ്പൂർ : വയനാട്ദുരന്തത്തിന്റെ രണ്ടാം ദിവസം ചാലിയാറിലൂടെ വരുന്ന ബോഡികൾ കണ്ടെടുക്കുന്ന പ്രവർത്തനങ്ങളിൽ രണ്ടാം ദിനവും ടീം വെൽഫെയർ വളണ്ടിയർമാർ സജീവമായ പങ്കാളിത്തം വഹിച്ചു.
/sathyam/media/media_files/ivpV4nEF6y9soFoVRLOV.jpeg)
172 വളണ്ടിയർമാരാണ് പോത്തുകല്ലിൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തത്. നാല് ആംബുലൻസുകൾ മുഴുവൻ സമയവും സർവീസ് നടത്തി. കിലോമീറ്ററുകളോളം ദുർഘടമായ വഴികളിലൂടെ സഞ്ചരിച്ചാണ് മൃതദേഹങ്ങൾ കണ്ടെത്തി എത്തിച്ചത്.
/sathyam/media/media_files/SDinjv0ANeFk56czT3Pd.jpeg)
സ്ത്രീകളടക്കമുള്ള സേവന സംഘമാണ് ഇതിനു വേണ്ടി പ്രവർത്തികച്ചത്. ഇന്നലെ മുതൽ പോത്തുകല്ലിൽ സർവീസ് സെന്റർ തുറന്നു പ്രവർത്തിക്കുന്നുണ്ട്. വിവിധ രക്ഷാപ്രവർത്തകർക്കടക്കം ഭക്ഷണങ്ങൾ ഒരുക്കിയാണ് സർവീസ് സെന്റർ പ്രവർത്തിക്കുന്നത്.