Advertisment

വയനാട് ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ടീം വെൽഫെറിനെ ആദരിച്ചു

സർക്കാർ സംവിധാനങ്ങൾക്കൊപ്പം സജീവമായി ടീം രംഗത്ത് ഉണ്ടായിരുന്നു. നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ബോഡി പരിചരണത്തിലും മമ്പാട് ഒടായിക്കൽ ഭാഗങ്ങളിൽ ഫയർ റെസ്ക്യു സംഘത്തോടൊപ്പം ബോട്ട് ഇറക്കി തിരച്ചിലിലും ടീം വെൽഫെയർ ജില്ലയിൽ രംഗത്തുണ്ടായിരുന്നു.

New Update
drtyukjhgtyuiiuyutt
 മലപ്പുറം : വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതരായ ആളുകളുടെ രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും കൈത്താങ്ങായി നിന്ന "ടീംവെൽഫെയർ" സന്നദ്ധപ്രവർത്തകരെ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു. 
Advertisment
മലപ്പുറം ടൗൺഹാളിൽ വച്ച് നടന്ന ചടങ്ങിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി ഉദ്ഘാടനം നിർവഹിച്ചു.വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന സെക്രട്ടറി പ്രേമാ ജി പിഷാരടി മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന വൈസ് ക്യാപ്റ്റൻ രജിത മഞ്ചേരി, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറി അഷ്റഫ് അലി കട്ടുപ്പാറ, ടീം വെൽഫെയർ ജില്ലാ ക്യാപ്റ്റൻ ശാക്കിർ മോങ്ങം എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറിമാരായ നൗഷാദ് ചുള്ളിയൻ, ബിന്ദു പരമശ്വരൻ, ആരിഫ് ചുണ്ടയിൽ, ജംഷീൽ അബൂബക്കർ, റെജീന വളാഞ്ചേരി എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത സന്നദ്ധപ്രവർത്തവരുടെ പ്രതിനിധികളായി ഹസീന വഹാബ്, ജസീൽ മങ്കട, അബ്ദുറഹിമാൻ ചെമ്പ്ര, നിഹ ഷെറിൻ, നസീറ കടന്നമണ്ണ, ഷിഫാ പൊന്നാനി എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. ദുരന്തമേഖലകളിൽ നേരിട്ട വെല്ലുവിളികളും, കൂട്ടായ്മയുടെ കരുത്തിലൂടെ കടന്നുപോയ അവിസ്മരണീയ മുഹൂർത്തങ്ങളും അവർ വിശദീകരിച്ചു.
വയനാട് ദുരന്ത മേഖലയിലും ചാലിയാറിലെ ബോഡി കണ്ടെത്തുന്നതിനുള്ള തിരച്ചിലിലും സർക്കാർ സംവിധാനങ്ങൾക്കൊപ്പം സജീവമായി ടീം രംഗത്ത് ഉണ്ടായിരുന്നു. നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ബോഡി പരിചരണത്തിലും മമ്പാട് ഒടായിക്കൽ ഭാഗങ്ങളിൽ ഫയർ റെസ്ക്യു സംഘത്തോടൊപ്പം ബോട്ട് ഇറക്കി തിരച്ചിലിലും ടീം വെൽഫെയർ ജില്ലയിൽ രംഗത്തുണ്ടായിരുന്നു.
വയനാട് മേപ്പാടിക്ക് പുറമേ പോത്തുകല്ലിലും നിലമ്പൂരിലും സർവീസ് സെന്ററുകൾ ആരംഭിച്ചും ആംബുലൻസ് സർവീസുകളും ഉപയോഗപ്പെടുത്തിയുമാണ് പ്രവർത്തനങ്ങൾ ക്രോഡീകരിച്ചത്.
Advertisment