Advertisment

സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയുടെ സാധ്യതകള്‍ക്കായി ആഗോള കമ്പനിയായ ടെല്‍കോടെക്

ടെക്നോപാര്‍ക്കിന്‍റെ ഊര്‍ജ്ജസ്വലമായ ആവാസവ്യവസ്ഥയില്‍ മതിപ്പ് വ്യക്തമാക്കിയ ഫൈഫര്‍ സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ കമ്പനിയുടെ ആഗോള ഐടി, ഐടിഇഎസ് സേവനങ്ങള്‍ക്കായി ടെക്നോപാര്‍ക്കില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതിനെ പറ്റിയും സംസാരിച്ചു.

New Update
dfghjkljhgfd
തിരുവനന്തപുരം: ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ അത്യാധുനിക പരിഹാരങ്ങള്‍ സാധ്യമാക്കുന്ന ആഗോള സ്ഥാപനമായ ടെല്‍കോടെക് സൊല്യൂഷന്‍സ് ബിസിനസ് വിപുലീകരിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യ സ്ഥലമായി ടെക്നോപാര്‍ക്കിനെ പരിഗണിക്കുന്നതായി ചെയര്‍മാന്‍ വില്‍ഹെം ഫൈഫര്‍ പറഞ്ഞു.

ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായരുമായി (റിട്ട) സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ടെല്‍കോടെക് സൊല്യൂഷന്‍സ് ഹബ്ബ് മാനേജിംഗ് ഡയറക്ടര്‍ സുമേഷ് ഗോപാലകൃഷ്ണന്‍, എഎഎ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സാന്ദ്ര ലാസ്‌നിഗ്,, കമ്പനിയുടെ പ്രതിനിധികളായ മാര്‍ക്ക് ക്രൂട്ട്സ്, പീറ്റര്‍ ഓപലാക്കി, ടെക്നോപാര്‍ക്കിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഡിജിഎം വസന്ത് വരദ എന്നിവരും സന്നിഹിതരായിരുന്നു.
Advertisment
വികസിച്ചു കൊണ്ടിരിക്കുന്ന ടെക്നോളജി ഹബ്ബായി സംസ്ഥാന തലസ്ഥാനത്തെ തങ്ങള്‍ കണക്കാക്കുന്നതായും വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രവര്‍ത്തനം ലോജിസ്റ്റിക്സ്, വെയര്‍ഹൗസിംഗ് മേഖലകള്‍ക്ക് മികച്ച അവസരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടെക്നോപാര്‍ക്കിന്‍റെ ഊര്‍ജ്ജസ്വലമായ ആവാസവ്യവസ്ഥയില്‍ മതിപ്പ് വ്യക്തമാക്കിയ ഫൈഫര്‍ സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ കമ്പനിയുടെ ആഗോള ഐടി, ഐടിഇഎസ് സേവനങ്ങള്‍ക്കായി ടെക്നോപാര്‍ക്കില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതിനെ പറ്റിയും സംസാരിച്ചു.

സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയുടെ സവിശേഷതകളും ടെക്നോപാര്‍ക്കിന്‍റെ നേട്ടങ്ങളും സംബന്ധിച്ച് അവതരണം നടത്തിയ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) സര്‍ക്കാര്‍ പിന്തുണയുളള ഐടി ആവാസവ്യവസ്ഥയും തലസ്ഥാന നഗരത്തില്‍ സംരംഭകര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതും അത്യന്തം അഭിമാനവും പ്രചോദനവുമാണെന്നും കൂട്ടിച്ചേര്‍ത്തു.  

ടെലി കമ്മ്യൂണിക്കേഷന്‍ മേഖലയിലെ വെല്ലുവിളികള്‍ക്ക് അത്യാധുനിക പരിഹാരങ്ങള്‍ സാധ്യമാക്കുന്ന ടെല്‍കോടെക് മികച്ച ഉപഭോക്ത്യ അനുഭവങ്ങള്‍ ലഭ്യമാക്കുക, സങ്കീര്‍ണ്ണമായ സാങ്കേതിക വിഷയങ്ങള്‍ പരിഹരിക്കുക. ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുക എന്നിവയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കുന്നു.
Advertisment