കലയും സർഗാത്മകതയും നാം കാലത്തിനു നൽകുന്ന സ്നേഹോപഹാരം. 'തിരയടികൾ' കവിതാ സമാഹാരം പ്രകാശിതമായി

പുരാതന ജനതകളിൽ പോലും അതിജീവനത്തിന്റെ ആത്മാവിഷ്‌കാരമായിരുന്നു കല.സത്യത്തോടൊപ്പം സൗന്ദര്യവും ചേരുമ്പോഴാണ് കലാവിഷ്കാരം സംഭവിക്കുന്നത്.

New Update
ertyuiuytrertyu

മണ്ണാർക്കാട്  :റിട്ട.അധ്യാപികയും കവയത്രിയുമായ പള്ളിക്കുറിപ്പ് കെ.ഉമാഭായ് ടീച്ചർ എഴുതിയ കവിതകളുടെ സമാഹാരം 'തിരയടികൾ' മണ്ണാർക്കാട് ആശുപത്രിപ്പടി സഹൃദയ ലൈബ്രറി ഹാളിലെ പ്രൗഢമായ സദസ്സിൽ പ്രകാശിതമായി.സാഹിത്യകാരൻ കെ പി എസ് പയ്യനെടം കെ.വിജയകുമാരൻ മാസ്റ്റർക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.പുരാതന ജനതകളിൽ പോലും അതിജീവനത്തിന്റെ ആത്മാവിഷ്‌കാരമായിരുന്നു കല.സത്യത്തോടൊപ്പം സൗന്ദര്യവും ചേരുമ്പോഴാണ് കലാവിഷ്കാരം സംഭവിക്കുന്നത്.കാലദേശാന്തര ഭേദങ്ങളില്ലാതെ ഹൃദയങ്ങളെ തമ്മില്‍ സമന്വയിപ്പിക്കുന്ന ഒന്നാണ് കല.എഴുതാനായി തുനിഞ്ഞിറങ്ങുന്ന ഏതൊരു പ്രവർത്തനവും സർഗാത്മകമാണ്.


പ്രത്യാശയും പ്രതീക്ഷയും പകരുന്ന മാതൃഭാവമുള്ള ഉണർവിന്റെ കവിതകൾ എഴുതിയ ഉമഭായി ടീച്ചർ അഭിനന്ദനമർഹിക്കുന്നതായി പ്രസംഗകർ പറഞ്ഞു.ചന്ദ്രദാസൻ മാസ്റ്റർ അധ്യക്ഷനായി. കെ.കെ.വിനോദ് കുമാർ മാസ്റ്റർ പുസ്തകപരിചയം നടത്തി.പി.രമേശൻ മാസ്റ്റർ,എം.വി.കൃഷ്ണൻകുട്ടി,പി.ഒ.കേശവൻ മാസ്റ്റർ,സംസാരിച്ചു.കലാസാഹിത്യ സാംസ്കാരിക രംഗത്തെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.കെ. ഉമാഭായ് ടീച്ചർ മറുമൊഴി നടത്തി.ചിത്രരശ്മി ബുക്സ് ആണ് 'തിരയടികൾ' വായനക്കാരിലെത്തിക്കുന്നത്.

Advertisment
Advertisment