/sathyam/media/media_files/An0Dh7ywylf3kjw6RfnX.jpg)
ടെസ്‌ല അവരുടെ വീ റോബോട്ട് ഇവന്‍റില്‍ പുത്തന്‍ നിര ഹ്യൂമനോയിഡുകളെ അവതരിപ്പിച്ചു. മനുഷ്യനെ പോലെ ഏറെ ദൈനംദിന ജോലികള്‍ ചെയ്യാനാകുന്ന തരത്തിലുള്ള ഒപ്റ്റിമസിനെ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്നാണ് എലോണ്‍ മസ്‌ക് വിശേഷിപ്പിച്ചത്. നടക്കാനും വീട്ടില്‍ വരുന്ന പാഴ്‌സലുകള്‍ സ്വീകരിക്കാനും അടുക്കള ജോലികള്‍ ചെയ്യാനുമെല്ലാം കഴിയുന്ന റോബോട്ടാണ് എലോണ്‍ മസ്‌കിന്‍റെ ടെസ്‌ല കമ്പനി അവതരിപ്പിച്ചിരിക്കുന്ന ഒപ്റ്റിമസ്.
ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്ന മുഖവുരയോടെയാണ് മസ്‌ക് വീ റോബോട്ട് ഇവന്‍റില്‍ അവതരിപ്പിച്ചത്. ആകാംക്ഷകള്‍ ഏറെ നിറച്ചുള്ള മുഖവുരയോടെ സസ്‌പെന്‍സ് സൃഷ്ടിച്ച് റോബോവാനിലായിരുന്നു ഒപ്റ്റിമസ് റോബോട്ടുകളെ എലോണ്‍ മസ്‌ക് എത്തിച്ചത്. മനുഷ്യരെ പോലെ നടന്ന് ഇവ വേദിക്ക് അരികിലെത്തി. ഏറെ ജോലികള്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ഒപ്റ്റിമസ് ഹ്യൂമനോയിഡിനെ രൂപകല്‍പന ചെയ്തിരിക്കുന്നത്.
ആളുകളെ സ്വീകരിക്കുന്നതും ഭക്ഷണം വിളമ്പാനാകുന്നതും എല്ലാം ഇതില്‍ ഉള്‍പ്പെടും. ഒരു ബാര്‍ അറ്റന്‍ഡറായി ഒപ്റ്റിമസിനെ ഭാവിയില്‍ കണ്ടേക്കാം. 20,000 മുതല്‍ 30,000 ഡോളര്‍ വരെയാകും ഒപ്റ്റിമസ് റോബോട്ടിന്‍റെ വില എന്നാണ് റിപ്പോര്‍ട്ട്. എങ്കിലും ദശലക്ഷക്കണക്കിന് ഒപ്റ്റിമസ് ഹ്യൂമനോയിഡുകളെ ഭാവിയില്‍ നിര്‍മിക്കേണ്ടിവരുമെന്ന് മസ്‌ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2021ല്‍ റോബോട്ട് സ്യൂട്ട് അണിഞ്ഞ വിസ്‌മയ ഉല്‍പന്നമാണ് ഇപ്പോള്‍ സാക്ഷാത്കാരമായിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us