ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രം 'തലവൻ' ഒടിടിയിലേക്ക് എത്തുന്നു

ആസിഫ് അലിയും നായകനായ തലവൻ സിനിമ പ്രതീക്ഷകള്‍ക്കപ്പുറും ഹിറ്റായിരുന്നു. വേറിട്ട ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രമായിരുന്നു തലവൻ. ഒടിടിയിലേക്കും തലവൻ എത്തുകയാണ്.

author-image
മൂവി ഡസ്ക്
New Update
er67uiytr567u8i

ബിജു മേനോൻ പ്രധാന കഥാപാത്രമായ ചിത്രമായ തലവൻ. ആസിഫ് അലിയും നായകനായ തലവൻ സിനിമ പ്രതീക്ഷകള്‍ക്കപ്പുറും ഹിറ്റായിരുന്നു. വേറിട്ട ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രമായിരുന്നു തലവൻ. ഒടിടിയിലേക്കും തലവൻ എത്തുകയാണ്.

Advertisment

സോണിലിവിലൂടെയാണ് ബിജു മേനോന്റെ തലവൻ ഒടിടിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തലവൻ സോണിലിവിലൂടെ സെപ്റ്റംബര്‍ 12നായിരിക്കും ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുക. എന്തായാലും പ്രേക്ഷകര്‍ കാണാൻ ആഗ്രഹിക്കുന്ന ചിത്രമായി തലവൻ മാറിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജിസ് ജോയിയാണ്.

ജിസ് ജോയ് ഫീല്‍ ഗുഡ് സിനിമയുടെ വക്താവായിട്ടായിരുന്നു മലയാളികള്‍ നേരത്തെ കണ്ടിരുന്നത്. ജിസ് ജോയ് വഴി മാറിയ ചിത്രമായിട്ടാണ് തലവനെ വിലയിരുത്തുന്നത്. പാകമൊത്ത ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രമായി തലവൻ മാറി എന്നുമാണ് റിപ്പോര്‍ട്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ശണ്‍ വേലായുധനാണ്. സംഗീതം ദീപക് ദേവാണ് നിര്‍വഹിച്ചിരിക്കുന്നത്.

ബിജു മേനോനും ആസിഫ് അലിക്കുമൊപ്പം ചിത്രത്തില്‍ സുജിത് ശങ്കര്‍, അനുശ്രീ, മിയ, ജോജി ജോണ്‍, ശങ്കര്‍ രാമകൃഷ്‍ണൻ, രഞ്‍ജിത്ത്, ജാഫര്‍ ഇടുക്കി, ടെസ്സാ ജോസ്, ദിലീഷ് പോത്തൻ, ബിലാസ് ചന്ദ്രദാസൻ, ആനന്ദ് ഭായ്, രഞ്ജിത്ത് ശേഖര്‍, കോട്ടയം നസീര്‍ എന്നിവരും വേഷമിടുന്നു. സംവിധായകന്റെ പക്വതയാര്‍ന്ന ആഖ്യാനമാണ് ഇൻവെസ്റ്റിഗേഷൻ സിനിമ എന്ന നിലയില്‍ തലവന് കരുത്തേകുന്നത്. ആ ഴോണറിനോട് നീതി പുലര്‍ത്താൻ ചിത്രത്തിന് സാധിക്കുന്നു. പ്രകടനത്തിലെ സൂക്ഷ്‍മതയാലുമാണ് റിയലിസ്റ്റാക്കായി കഥ പറയാൻ സാധിച്ചിരിക്കുന്നതെന്നും മനസ്സിലാകും. അരുണ്‍ നാരായണനും സിജോ സെബാസ്റ്റ്യനുമാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യാവസാനം രഹസ്യം ഒളിപ്പിക്കുന്ന കഥ പറച്ചിലുമായാണ് തലവൻ പ്രേക്ഷകരുടെ പ്രിയം നേടിയത്. തലവന്റെ പ്രധാന ആകര്‍ഷണവും അതാണ്.

Advertisment