എന്‍റെ മികച്ചത് തന്നെ നല്‍കി. എന്തൊരു സിനിമയാണിത്. കാത്തിരിക്കുന്നു. നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന ഒരു ട്രെയ്‌ലര്‍ ഉടന്‍ തന്നെ പുറത്തിറങ്ങും:ജിവി പ്രകാശ്

നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

author-image
മൂവി ഡസ്ക്
New Update
uytryuiop

തമിഴ് - മലയാളം സിനിമ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിയാൻ വിക്രമിന്റെ തങ്കലാൻ. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷയും ഏറെയാണ്. നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

Advertisment

ഓ​ഗസ്റ്റ് 15 ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് നിർമ്മാതാവ് ജി.ധനഞ്ജയൻ അറിയിച്ചിരിക്കുന്നത്. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് നിർമ്മാതാവ് ഇക്കാര്യം പറഞ്ഞത്. അതേസമയം ചിത്രത്തിന്റെ സം​ഗീത സംവിധാനം പൂർത്തിയായെന്നും ട്രെയ്‌ലർ ഉടനെ പുറത്തുവരുമെന്നും ജിവി പ്രകാശ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

'തങ്കലാന്‍ പശ്ചത്താല സംഗീതം പൂര്‍ത്തിയായി, എന്‍റെ മികച്ചത് തന്നെ നല്‍കി. എന്തൊരു സിനിമയാണിത്. കാത്തിരിക്കുന്നു. നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന ഒരു ട്രെയ്‌ലര്‍ ഉടന്‍ തന്നെ പുറത്തിറങ്ങും. ഇന്ത്യന്‍ സിനിമ തങ്കലാന്‍ വേണ്ടി റെഡിയാകുക'- എന്നാണ് ജിവി പ്രകാശ് കുറിച്ചത്.

കെജിഎഫിന്റെ പശ്ചാത്തലത്തിലാണ് തങ്കലാൻ ഒരുക്കിയിരിക്കുന്നത്. മാളവിക മോഹനനും പാര്‍വതി തിരുവോത്തുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Advertisment