ഹൊറർ കോമഡി ചിത്രം "ഹാപ്പി ന്യൂ ഇയർ "എത്തുന്നു...

മേപ്പാടൻ ഫിലിംസിന്റെ ബാനറിൽ ബിജു മണികണ്ഠൻ ഗ്രീഷ്മ സുധാകരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം പുതുമുഖ സംവിധായകനായ  സനീഷ് ഉണ്ണികൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്.

author-image
മൂവി ഡസ്ക്
New Update
0o98765456789

രോമാഞ്ചത്തിനും അടി കപ്യാരെ കൂട്ടമണിക്കും ശേഷം മലയാളത്തിൽ നിന്ന് മറ്റൊരു ഹൊറർ കോമഡി ചിത്രം കൂടി എത്തുന്നു. "ഹാപ്പി ന്യൂ ഇയർ ". മേപ്പാടൻ ഫിലിംസിന്റെ ബാനറിൽ ബിജു മണികണ്ഠൻ ഗ്രീഷ്മ സുധാകരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം പുതുമുഖ സംവിധായകനായ  സനീഷ് ഉണ്ണികൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്.

Advertisment

സനീഷ് ഉണ്ണികൃഷ്ണൻ,ജിഷ്ണു മുക്കിരിക്കാട് എന്നിവർ ചേർന്ന് കഥ എഴുതുന്ന ചിത്രം  റിലീസിന് തയ്യാറെടുക്കുകയാണ്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രം ഹൊറർ കോമഡി ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.
മാളവിക മേനോൻ ,മറീന മൈക്കിൾ,റിയാസ് ഖാൻ ,ഉല്ലാസ് പന്തളം ,ഗൗരി നന്ദ ,വിനോദ് തോമസ് ,ലക്ഷ്മി നന്ദൻ ,നന്ദു ,അൻവർ ഷെരീഫ് ,വിജയകൃഷ്ണൻ , ആതിർഷാ , നീരജ ,ശ്രുതി, അജീഷ് ,നിപിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

  ചിത്രത്തിന്റെ ക്യാമറ ആശ്രിത് സന്തോഷ്‌. സംഗീതം,പശ്ചാത്തല സംഗീതം ഗോകുൽ ശ്രീകണ്ഠൻ. എഡിറ്റർ - അശ്വന്ത് രവീന്ദ്രൻ. ആർട്ട്‌ ഡയറക്ടർ - അഖിൽ റോയ്  പ്രൊഡക്ഷൻ കൺട്രോളർ - ജെ പി മനകോട്.കോസ്റ്റ്യൂം  ഖാലിദ് റഹ്മാൻ  മേക്കപ്പ് അമൽ ചന്ദ്രൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ  ദീപക് നാരായൺ. അസോസിയേറ്റ് ഡയറക്ടർ അമിതാഭ് പണിക്കർ  സെക്കൻഡ് യൂണിറ്റ് ക്യാമറാമാൻ - എൽദോ സ്കറിയ.

the-first-look-poster-of-the-horror-comedy-film-happy-new-year-is-out
Advertisment