Advertisment

പുതിയ 350 ആല്‍ഫ2 എഞ്ചിനോടു കൂടിയ ജാവ 42 എഫ്ജെ പുറത്തിറക്കി

ജാവയുടെ വിഷനറി ഫൗണ്ടറായ ഫ്രാന്‍റിസെക് ജാനെകെക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജാവ 42 എഫ്ജെ എന്ന് പുതിയ മോട്ടോര്‍സൈക്കിളിന് നാമകരണം ചെയ്തിരിക്കുന്നത്.

New Update
tyjmngfghjkjhgf

കൊച്ചി: ഇന്ത്യയില്‍ നിയോക്ലാസിക് വിഭാഗത്തിന് വഴിയൊരുക്കിയ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്, ജാവ 42 ലൈഫ് സീരീസിലെ ഏറ്റവും പുതിയ മോഡലായ ജാവ 42 എഫ്ജെ പുറത്തിറക്കി. ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയ രൂപകല്‍പന ചെയ്ത പുത്തന്‍ മോഡല്‍, സവിശേഷമായ ഫീച്ചറുകളോടെ മികച്ച ഡിസൈനിലാണ് വിപണിയിലെത്തുന്നത്. ജാവയുടെ വിഷനറി ഫൗണ്ടറായ ഫ്രാന്‍റിസെക് ജാനെകെക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജാവ 42 എഫ്ജെ എന്ന് പുതിയ മോട്ടോര്‍സൈക്കിളിന് നാമകരണം ചെയ്തിരിക്കുന്നത്. 42, 42 ബോബര്‍ മോഡലുകള്‍ക്ക് ശേഷമാണ് ജാവ 42 എഫ്ജെ വിപണി കീഴടക്കാനെത്തുന്നത്.

Advertisment

നീളമുള്ള 1440 എംഎം വീല്‍ബേസും ഉയര്‍ന്ന 178 എംഎം  ഗ്രൗണ്ട് ക്ലിയറന്‍സും നല്‍കുന്ന ജാവ 42എഫ്ജെ യില്‍, സെഗ്മെന്‍റിലെ തന്നെ ആദ്യത്തെ ബ്രഷ്ഡ് അലുമിനിയം ടാങ്ക് പാനലുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെച്ചപ്പെടുത്തിയ എര്‍ഗണോമിക്സോടുകൂടിയ പുതിയ മസ്കുലാര്‍ നിയോക്ലാസിക് ഡിസൈനാണ് മറ്റൊരു സവിശേഷത. വ്യത്യസ്തമായ സൗണ്ട്ട്രാക്കോടുകൂടിയ പുതിയ എക്സ്ഹോസ്റ്റ്, ഓള്‍-എല്‍ഇഡി ലൈറ്റിങ്, ഈ സെഗ്മെന്‍റിലെ ഏറ്റവും മികച്ച ബ്രേക്കിങ് എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍. വിസ്മയിപ്പിക്കുന്ന അഞ്ച് നിറങ്ങളിലും ഒന്നിലധികം ക്ലാഡിങ് ഓപ്ഷനുകളിലുമായി വരുന്ന ജാവ 42 എഫ്ജെ മോഡലിന് പുതിയ 350 ആല്‍ഫ2 എഞ്ചിനാണ് കരുത്തേകുന്നത്. ഇത് 29.2 പി.എസ് പവറും 29.6 എന്‍.എം ടോര്‍ക്കും നല്‍കും.2024 ജാവ 42, മോട്ടോര്‍സൈക്കിള്‍ എഞ്ചിനീയറിങിലേക്കുള്ള  തങ്ങളുടെ ഡിസൈന്‍-ലീഡ് സമീപനത്തിന്‍റെ സാക്ഷാത്കാരമാണെന്ന് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് സഹസ്ഥാപകന്‍ അനുപം തരേജ പറഞ്ഞു.

199,142 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം പ്രാരംഭ വില. മോഡല്‍, വേരിയന്‍റ്, നിറം, ഡല്‍ഹി എക്സ്ഷോറൂം വില എന്ന ക്രമത്തില്‍ എല്ലാ വേരിയന്‍റുകളുടെയും വിശദാംശങ്ങള്‍ ഇങ്ങനെ: ജാവ 42 എഫ്ജെ ഡ്യുവല്‍ ചാനല്‍ എബിഎസ്, അലോയ്, ഡീപ് ബ്ലാക്ക് മാറ്റ് റെഡ് ക്ലഡ് 2,20,142 രൂപ, ജാവ 42 എഫ്ജെ ഡ്യുവല്‍ ചാനല്‍ എബിഎസ്, അലോയ്, ഡീപ് ബ്ലാക്ക് മാറ്റ് സില്‍വര്‍ ക്ലോഡ് 2,20,142 രൂപ, ജാവ 42 എഫ്ജെ ഡ്യുവല്‍ ചാനല്‍ എബിഎസ്, അലോയ്, കോസ്മോ ബ്ലൂ മാറ്റ് 2,15,142 രൂപ, ജാവ 42 എഫ്ജെ ഡ്യുവല്‍ ചാനല്‍ എബിഎസ്, അലോയ, മിസ്റ്റിക് കോപ്പര്‍ 2,15,142 രൂപ, ജാവ 42 എഫ്ജെ ഡ്യുവല്‍ ചാനല്‍ എബിഎസ്, അലോയ, അറോറ ഗ്രീന്‍ മാറ്റ് 2,10,142 രൂപ, ജാവ 42 എഫ്ജെ ഡ്യുവല്‍ ചാനല്‍ എബിഎസ്, സ്പോക്ക്, അറോറ ഗ്രീന്‍ മാറ്റ് സ്പോക്ക് 1,99,142 രൂപ.

Advertisment