/sathyam/media/media_files/EUncFwwu7OFzzGdcfPtt.jpeg)
2020 ലെ ഇന്ത്യന്‍ പനോരാമ ചിത്രമായ 'താഹിറ' യ്ക്കും 2022 ലെ 'എന്ന് സ്വന്തം ശ്രീധരനും' ശേഷം വൈറ്റ് ഹൗസ് മൂവീസിനു വേണ്ടി സിദ്ധിക്ക് പറവൂര്‍ സംവിധാനം ചെയ്ത 'ദ ലാന്‍ഡ് ഓഫ് സോളമന്‍' പ്രദര്‍ശനത്തിനു തയ്യാറായി.
പുതിയതലമുറ ജീവിതസൗഭാഗ്യങ്ങള്‍ തേടി വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറുമ്പോള്‍, ഈ ഭൂമി മനുഷ്യര്‍ക്കൊരു പാര്‍ത്തലം മാത്രമാണെന്നും എല്ലാ ജീവികള്‍ക്കുമുള്ള അവകാശം മാത്രമേ മനുഷ്യകുലത്തിനും അവകാശപ്പെടാനുള്ളൂ എന്നു വിശ്വസിക്കുന്ന സോളമന്‍ എന്നൊരു പ്രകൃതിസ്നേഹിയുടെ കഥയാണ് 'ദ് ലാന്‍ഡ് ഒഫ് സോളമന്‍'. ജീവിതം പച്ചപിടിപ്പിക്കാന്‍ നെട്ടോട്ടമോടുന്ന തലമുറയുടേയും, പ്രകൃതിനിയമങ്ങളെ തൃണവല്‍ഗണിച്ചു ചൂഷണം നടത്തുന്ന ഗൂഢസംഘങ്ങള്‍ക്കുമിടയില്‍പ്പെട്ടുഴലുന്ന സോളമന്‍ ബൈബിളിലെ സോളമന്‍ രാജാവിനെയോ ശ്രീബുദ്ധനെയോ ബഷീര്‍ കഥാപാത്രങ്ങളെയോ ഒക്കെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ഉണ്മയും ഭ്രമാത്മകതയും ഇടകലര്‍ന്ന ഒരു ദൃശ്യസങ്കേതമാണ് സംവിധായകന്‍ ഈ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഡോ. രജിത് കുമാറും ലതാ ദാസും പ്രധാനവേഷങ്ങളില്‍ വരുന്ന ചിത്രത്തിന്‍റെ തിരക്കഥാരചനയില്‍ സംവിധായകനൊപ്പം പങ്കാളിയായിട്ടുള്ളത് സുരേഷ് നെല്ലിക്കോടാണ്. ഛായാഗ്രാഹകന്‍ ജലീല്‍ ബാദുഷ.
ചിത്രസംയോജനം: ഗോപി മോഹന്‍. സംഗീതം: ചന്ദ്രബോസ്. സുരേഷ് തെയ്യല കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിപിന്‍ കൊടുങ്ങല്ലൂരാണ്. ജെസീന സല്‍മാനും ജോര്‍ജ് പറവൂരുമാണ് ചമയം. കൊടുങ്ങല്ലൂരിലെ പി.ബി.എം. സ്റ്റുഡിയോയിലാണ് ചിത്രത്തിന്‍റെ അവസാന മിനുക്കുപണികള്‍ നടന്നിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us