ഷറഫുദീനും അനുപമയും പിന്നെ...!! കളർഫുൾ പോസ്റ്ററുമായി ദി പെറ്റ് ഡീറ്റെക്റ്റീവ്!!

പേര് സൂചിപ്പിക്കുന്നത് എല്ലാ തരം പ്രേക്ഷകരും കാണാൻ ആഗ്രഹിക്കുന്ന പോലെ ഒരു നല്ല കോമേഴ്സ്യൽ എന്റെർറ്റൈനർ സിനിമയാകും പെറ്റ് ഡീറ്റെക്റ്റീവ് എന്ന പ്രതീക്ഷകൾ നൽകുന്നുണ്ട് പുറത്തു വന്ന കോൺടെന്റുകൾ.

author-image
മൂവി ഡസ്ക്
New Update
dfghjkl;'
ഷറഫുദീൻ,അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് പെറ്റ് ഡീറ്റെക്റ്റീവ്. നിർമ്മാതാവ് എന്ന പുത്തൻ റോളിൾ ഷറഫുദീൻ ആദ്യമായി ചുവട് വയ്ക്കുന്ന ചിത്രം കൂടെയാണ് പെറ്റ് ഡീറ്റെക്റ്റീവ്. ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രനീഷ് വിജയനാണ്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Advertisment
ഏറെ വ്യത്യസ്തമായിരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിനു മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.ഇപ്പോളിതാ കളർഫുൾ ആയ ചിത്രത്തിന്റെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ അണിയറക്കാർ പുറത്തു വിട്ടിട്ടുണ്ട്. ഷറഫുദീൻ - അനുപമ കോമ്പോ ലുക്കിലെ പോസ്റ്ററിൽ ഒരു മക്കാവ് തത്തയെയും കാണാം. പേര് സൂചിപ്പിക്കുന്നത് എല്ലാ തരം പ്രേക്ഷകരും കാണാൻ ആഗ്രഹിക്കുന്ന പോലെ ഒരു നല്ല കോമേഴ്സ്യൽ എന്റെർറ്റൈനർ സിനിമയാകും പെറ്റ് ഡീറ്റെക്റ്റീവ് എന്ന പ്രതീക്ഷകൾ നൽകുന്നുണ്ട് പുറത്തു വന്ന കോൺടെന്റുകൾ.
മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിലും ഖ്യാതി നേടിയ അഭിനവ് സുന്ദർ നായ്കാണ് എഡിറ്റിങ് നിർവഹിക്കുന്നത്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജയ് വിഷ്ണു, സംഗീതം - രാജേഷ് മുരുഗേഷൻ, പ്രൊഡക്ഷൻ ഡിസൈനെർ - ദീനോ ശങ്കർ, ഓഡിയോഗ്രാഫി - വിഷ്ണു ശങ്കർ, കോസ്റ്റും ഡിസൈനെർ - ഗായത്രി കിഷോർ, മേക്ക് അപ് - റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറെക്ടർ - രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, സ്റ്റണ്ട്സ് - മഹേഷ്‌ മാത്യു,ലൈൻ പ്രൊഡ്യൂസർ - ജിജോ കെ ജോയ്,വി എഫ് എക്സ് സൂപ്പർവൈസർ - പ്രശാന്ത് കെ നായർ, പ്രോമോ സ്റ്റിൽസ് - രോഹിത് കെ സുരേഷ്,സ്റ്റിൽസ് -റിഷാജ് മുഹമ്മദ്‌,പബ്ലിസിറ്റി ഡിസൈൻ - ട്യൂണി ജോൺ 24 എ എം, പി ആർ ഒ - എ എസ് ദിനേശ്,പി ആർ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Advertisment