കൊച്ചി: ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കായി ഐഐഎം സമ്പല്‍പൂര്‍ ഡല്‍ഹി കാമ്പസില്‍ നടത്തുന്ന എംബിഎ രണ്ടാം ബാച്ചിനു തുടക്കമായി. എന്‍എസ്ഇ അകാദമിയുടെ പിന്തുണയോടെയാണ് ഈ കോഴ്സ് സംഘടിപ്പിക്കുന്നത്. ശരാശരി അഞ്ചര വര്‍ഷം പ്രവര്‍ത്തന പരിചയമുള്ളവരും ശരാശരി 31 വയസു പ്രായമുള്ളവരുമാണ് വിവിധ മേഖലകളില്‍ നിന്നായി ഇതില്‍ പ്രവേശിച്ചിട്ടുള്ളത്. ദേശീയ, ആഗോള തലത്തിലുള്ള വിവിധ മുന്‍നില സ്ഥാപനങ്ങളില്‍ നിന്നുള്ള ജീവനക്കാരും ഈ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തിലുണ്ട്.
കൈകൊണ്ട് എഴുതുന്നവ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകുന്ന വിധത്തിലെ പിഡിഎഫ് ആക്കുന്ന ഡിജിറ്റല്‍ ബോര്‍ഡുകള്‍ അടക്കം വിവിധ സൗകര്യങ്ങളാണ് ക്ലാസ് റൂമുകളില്‍ ഏര്‍പ്പെടുത്തിയിരിരക്കുന്നതെന്ന് ഐഐഎം സമ്പല്‍പൂര്‍ ഡയറക്ടര്‍ മഹാദിയോ ജെയ്സ്വാള്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര് സ്റ്റഡീസ് ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് ഡയറക്ടര്‍ പ്രൊഫ. നാഗേഷ് കുമാര്‍ ഉദ്ഘാടന വേളയില്‍ മുഖ്യാതിഥിയായി.