എച്ച് വിനോദ് സംവിധാനം നിര്‍വഹിച്ച കാര്‍ത്തി നായകനായി വേഷമിട്ട ഹിറ്റായ ചിത്രമാണ് ധീരൻ അധികാരം ഒണ്‍ട്ര്. പൊലീസ് ഓഫീസറായിട്ടാണ് കാര്‍ത്തി വേഷമിട്ടത്. ധീരൻ അധികാരം ഒണ്‍ട്രിന്റെ രണ്ടാം ഭാഗം ആലോചനയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എച്ച് വിനോദ്.
കമല്‍ഹാസൻ നായകനാകുന്ന കെഎച്ച് 233നു ശേഷമായിരിക്കും കാര്‍ത്തിയുടെ ധീരൻ അധികാരം ഒണ്‍ട്രിന്റെ രണ്ടാം ഭാഗം തുടങ്ങുക എന്നും എച്ച് വിനോദ് വെളിപ്പെടുത്തി. കമല്‍ഹാസന്റേതായി നേരത്തെ പ്രഖ്യാപിച്ച് ഉപേക്ഷിച്ച തലൈവൻ ഇരുക്കിൻട്രാൻ കെഎച്ച് 233ന്റെ യഥാര്‍ഥ പേരായി സ്വീകരിക്കാൻ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.
അജിത്ത് നായകനായ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എച്ച് വിനോദുമായി ഉലകനായകൻ കമല്‍ഹാസൻ കൈകോര്‍ക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. എച്ച് വിനോദിനൊപ്പം കെഎച്ച് 233ന്റെ രചനയിലും കമല്‍ഹാസൻ പങ്കാളിയാകുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവര്‍ മലയാളത്തില്‍ നിന്നും കമല്‍ഹാസന്റെ വിക്രമില്‍ പ്രധാനപ്പെട്ട വേഷങ്ങളില്‍ എത്തിയപ്പോള്‍ വിജയ് സേതുപതി, ഗായത്രി ശങ്കര്‍ എന്നിവരും മറ്റ് കഥാപാത്രങ്ങളായി. വിക്രം നിര്‍മിച്ചത് കമല്‍ഹാസന്റെ രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലായിരുന്നു. കമല്‍ഹാൻ നായകനായ വിക്രം എന്ന കഥാപാത്രമായിട്ടായിരുന്നു എത്തിയിരുന്നത്. കമല്‍ഹാസൻ നിറഞ്ഞാടിയതായിരുന്നു വിക്രം.