/sathyam/media/media_files/oFnoPMD0GPK5u5f138Gs.jpeg)
മലമ്പുഴ: മരിയ നഗർ സെന്റ് മേരീസ് ദേവാലയത്തിൽ ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിനോടനുബന്ധിച്ചുള്ള എട്ട് നോമ്പാചരണവും പതിനേഴാംമരിയൻ തീർത്ഥാടനവും പത്തൊന്പതാം ഊട്ടു തിരുനാൾ ആഘോഷവും നടന്നു.
തിരുനാൾ ദിവസമായ ഞായർ രാവിലെ എട്ടു മണിക്ക് മലമ്പുഴ സെന്റ് ജൂഡ് സ് പള്ളിയിൽ നിന്നും വികാരി ഫാ: ആൻസൻ മേച്ചേരിയുടെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച പദയാത്ര ഫാ: വിൽസൻ ഫ്ലാഗ് ഓഫ് ചെയ്തു.
/sathyam/media/media_files/ckJMJIHc9uUpMrlkPtxq.jpeg)
പദയാത്ര, മരിയ നഗർസെന്റ് മേരിസ് ദേവാലയത്തിലെത്തിയ ശേഷം ആരംഭിച്ച ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാനക്ക് ചിറ്റൂർ ഹോളി ഫാമിലി പള്ളി വികാരിഫാ: അഖിൽ കണ്ണമ്പുഴ മുഖ്യ കാർമ്മീകനായി. മേരി മാതമേജർസെമിനാരി സ്പിരിച്ച്വൽ ഡയറക്ടർ ഫാ: റോബി കൂന്താനിയിൽ തിരുന്നാൾ സന്ദേശം നൽകി.
തുടർന്ന് ലദീഞ്ഞ് ഊട്ടു നേർച്ച ഭക്ഷണ വിതരണം എന്നിവയുണ്ടായി. വികാരി ഫാ: ജിതിൻ ചെറവത്തൂർ,കൈകാരന്മാരായ ബിനോയ് പുത്തൻ പുരയിൽ, ബിജു തടത്തിൽ, കൺവീനർമാരായ മാണി ച്ചൻ വെള്ളപ്പാട്ട്, തോമസുകുട്ടി തടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us