വികാസ്പുരി : സെന്റ് എഫ്രേം സിറോ മലബാർ കത്തോലിക്കാ പള്ളിയിൽ വിശുദ്ധ എഫ്രേമിന്റെ തിരുനാളും ഇടവക കൂട്ടായ്മയും കൊടിയേറി. ഇന്ന് വൈകിട്ട് 7.30നു ഫാ.ജോബി കല്ലുങ്ങൽ തിരുനാളിന് പതാക ഉയർത്തി. തുടർന്ന് വികാസ് നഗർ പള്ളിയിൽ വെച്ച് കുർബാന, നൊവേന എന്നിവയ്ക്ക് ഫാ. ജോസഫ് കരോടൻ കാർമികത്വം വഹിച്ചു.
18നു വൈകിട്ട് 5ന് ഫാ.ജോസഫ് പ്ലാക്കൂട്ടത്തിലിന്റെ കാർമികത്വത്തിൽ വികാസ് നഗർ പള്ളിയിൽ വെച്ച് കുർബാന, നൊവേന നടക്കും. 19നു തിരുനാൾ ദിനത്തിൽ രാവിലെ 9.30 നു ഫാ.ജോയ് പുതുശേരിയുടെ കാർമികത്വത്തിൽ വികാസ് നഗർ പള്ളിയിൽ വെച്ച് കുർബാന,നൊവേന നടക്കും. തുടർന്ന് ആശീർവാദം. ചെണ്ട-ശിങ്കാരി മേളത്തോടെ പ്രദക്ഷിണം എന്നിവയും നടക്കും.