New Update
/sathyam/media/media_files/KETJ8qGbvzxVQTuA9v95.jpeg)
മുതുകുളം: ഈ മാസം തന്നെ തൃക്കുന്നപ്പുഴ പാലത്തിന്റെ പുനർനിർമാണം ആരംഭിക്കാനാണ് സാധ്യത. പാലത്തിന്റെ പടിഞ്ഞാറ് ഭാഗം പൊളിച്ചു മാറ്റി. കിഴക്കുഭാഗമാണ് ഇനി പൊളിക്കാൻ ഉള്ളത്. ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ 38 കോടി രൂപ വിനിയോഗിച്ച് മേജർ വകുപ്പിനാണ് നിർമാണ ചുമതല.
Advertisment
ഇരുചക്ര വാഹനങ്ങളും കാൽനട യാത്രക്കാരും താൽക്കാലികമായി നിർമിച്ച ഇരുമ്പുപാലം വഴിയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്.
ഓട്ടോറിക്ഷ, കാർ, മിനി സ്കൂൾ ബസ് എന്നീ വാഹനങ്ങളെ ജങ്കാർ വഴി കടത്തിവിടുന്നുണ്ട്. ബസുകൾ അടക്കമുള്ള വലിയ ചരക്ക് വാഹനങ്ങൾ പൊതുമരാമത്ത് വകുപ്പ് നിർദേശിച്ചിട്ടുള്ള മറ്റ് റോഡുകൾ വഴിയാണ് പോകുന്നത്.