Advertisment

ഹോട്ടലില്‍ നിന്ന് പാഴ്സല്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

എത്ര നല്ല ഹോട്ടലില്‍ നിന്ന് ഭക്ഷണം പാഴ്‌സല്‍ വാങ്ങിയാലും ചിലപ്പോൾ ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണമായേക്കും.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
ertyuiuytrewertyui

എത്ര നല്ല ഹോട്ടലില്‍ നിന്ന് ഭക്ഷണം പാഴ്‌സല്‍ വാങ്ങിയാലും ചിലപ്പോൾ ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണമായേക്കും. ഹോട്ടലില്‍ നിന്നും ഭക്ഷണം പാഴ്‌സല്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.

* പാഴ്‌സല്‍ വാങ്ങി മണിക്കൂറുകളോളും ഭക്ഷണം കവറില്‍ തന്നെ സൂക്ഷിച്ച ശേഷം കഴിക്കുന്ന ശീലം ഒഴിവാക്കണം.

* ഷവര്‍മ, കുഴിമന്തി, അല്‍ഫാം തുടങ്ങിയ ചൂടുള്ള ഭക്ഷണസാധനങ്ങള്‍ക്ക് ഒപ്പം നല്‍കുന്ന മയോണൈസ്, കെച്ചപ്പ്, ചമ്മന്തി പോലുള്ള തണുത്ത സാധനങ്ങള്‍ ഉടന്‍ തന്നെ വേര്‍ത്തിരിച്ചു വെക്കുക.

* ഭക്ഷണത്തിനൊപ്പം കിട്ടുന്ന മയോണൈസില്‍ മുട്ട ചേര്‍ത്തിട്ടില്ലെന്ന് ഉറപ്പു വരുത്തുക. കൂടാതെ പരാമവധി ഒരു മണിക്കൂറിനകം തന്നെ ഇവ കഴിക്കാന്‍ ശ്രദ്ധിക്കുക.

* പുറത്തുനിന്ന് വാങ്ങുന്ന ഭക്ഷണം ഒന്നില്‍ തവണ ചൂടാക്കിയും തണുപ്പിച്ചും കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

* തുറന്നു വെച്ച ഭക്ഷണങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

* ഭക്ഷണത്തിന്റെ രുചിയിലോ മണിത്തിലോ നിറത്തിലോ വ്യത്യാസം വന്നാല്‍ കഴിക്കരുത്.

tips-to-avoid-food-poisoning
Advertisment