കൊച്ചി: പ്രമുഖ വാച്ച് ബ്രാൻഡായ ടൈറ്റൻ രാഗ അതിന്‍റെ ഏറ്റവും പുതിയ ശേഖരമായ മെമോയേഴ്‌സ് പുറത്തിറക്കി. ഗൃഹാതുരത്വത്തിൽ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന, മനോഹരമായി കടഞ്ഞെടുത്ത ഈ വാച്ച് ശേഖരം കുട്ടിക്കാല ഓര്‍മകളുടെ അന്തസത്ത സജീവമാക്കുന്നവയാണ്. അഞ്ചു വ്യത്യസ്ത പ്രചോദനങ്ങളാണ് ഇവയുടെ രൂപകല്‌പനയിലുള്ളത്. ഓരോ വാച്ചുകളും കടന്നു പോയ കാലത്തിനെ ഓർമ്മിപ്പിക്കുന്ന എക്ലറ്റിക് ആകൃതികളും ലോലമായ പാറ്റേണുകളും ഇളം നിറങ്ങളും സമന്വയിക്കുന്നവയാണ്.
ഫാഷനൊപ്പം വൈകാരികതയും കൂടി സന്നിവേശിപ്പിക്കുന്ന രീതിയിലാണ് മെമോയേഴ്‌സ് വാച്ചുകള്‍ കടഞ്ഞെടുത്തിട്ടുള്ളതെന്ന് ടൈറ്റന്‍ വാച്ചസ് വിപണന വിഭാഗം മേധാവി അപര്‍ണ രവി പറഞ്ഞു. ഫാഷന്‍ പരമായി പ്രസക്തവും വൈകാരികവുമായ വാച്ചുകള്‍ തയ്യാറാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത കൂടിയാണ് ഈ ശേഖരത്തിലൂടെ തെളിഞ്ഞു കാണുന്നത്. വനിതകളുടെ വാച്ചുകളുടെ ലോകത്ത് പുതിയ പ്രവണതകള്‍ സൃഷ്ടിക്കുന്നതിലുള്ള രാഗയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതു കൂടിയാണിതെന്നും അപര്‍ണ രവി കൂട്ടിച്ചേര്‍ത്തു.
ഇരുവശത്തും തിളങ്ങുന്ന ക്രിസ്റ്റലുകളുമായി നവീനമായ കാപ്സ്യൂള്‍ രൂപത്തിലുള്ള ഡയലുകളാണ് മെമോയേഴ്‌സ് ശേഖരത്തിലെ ക്രിസ്റ്റല്‍ കാപ്സ്യൂള്‍ വാച്ചിന്‍റെ പ്രധാന ആകര്‍ഷണം. ഗൃഹാതുരത്വത്തിന്‍റേയും ആഘോഷത്തിന്‍റേയും സംഗീതം ഇവയിലൂടെ പ്രതിഫലിക്കുന്നു. മെഷ് സ്ട്രാപും സ്റ്റോണ്‍ സ്റ്റഡ്ഡഡ് റിങും എല്ലാമായി കൃത്യമായ ഫാഷന്‍ സ്റ്റേറ്റ്മെന്‍റാണ് ക്രിസ്റ്റല്‍ കാപ്സ്യൂള്‍ വാച്ചുകള്‍.
പിന്‍വീല്‍ ഡ്രീംസ് എന്ന വാച്ച് കുട്ടിക്കാലത്തെ ആഹ്ളാദങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകുന്നവയാണ്. പാസ്റ്റലുകൾക്കും മധ്യഭാഗത്ത് തിളങ്ങുന്ന നിറങ്ങൾക്കും ഇടയിൽ ചലിക്കുന്ന പിൻവീൽ ഈ വാച്ചിലുണ്ട്. കൈത്തണ്ടയുടെ ചലനത്തിനൊത്ത് ഇവ നൃത്തം ചെയ്തു കൊണ്ടേയിരിക്കും.
കുട്ടിക്കാലത്തെ മിഠായിപ്പൊതിയുടെ ഓർമ്മയാണ് ടോഫി ട്വിസ്റ്റ് വാച്ച് നല്‍കുന്നത്. ഇതിന്‍റെ ഹൃദയ ഭാഗത്തുള്ള ഡയലും ടോഫിയുടെ ഓര്‍മകളിലേക്ക് കൊണ്ടു പോകും. ഗൃഹാതരത്വത്തെ കൈത്തണ്ടയില്‍ അണിയിക്കുന്നതാണ് ഈ വാച്ച്.
കാന്‍ഡി സ്വിള്‍സ് വാച്ചുകളുടെ പേള്‍ ഡയല്, വ്യത്യസ്തമായ മെഷ് സ്ട്രാപ് എന്നിവയുടെ അനുഭൂതി തികച്ചും വ്യത്യസ്തമാണ്. കുട്ടിക്കാലത്തെ നിഷ്‌കളങ്കതയുടെ ചാരുതയാണ് ലേഡിബഗ് വിസ്പേഴ്‌സ് വാച്ചിന്‍റെ മദര്‍ ഓഫ് പേള്‍ ഡയലും വര്‍ണാഭതയും സവിശേഷമായ മെറ്റല്‍ സ്ട്രാപുകളും ചേര്‍ന്ന് പ്രദാനം ചെയ്യുന്നത്.
മെമോയേഴ്‌സ് ശേഖരം 6395 രൂപ മുതല്‍ 23,995 രൂപ വരെയുള്ള വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 13 മോഡലുകളിലായാണ് ഇത് ലഭ്യമാക്കിയിരി ക്കുന്നത്. titan.co.in എന്ന വെബ്ബ് സൈറ്റിൽ നിന്നും ടൈറ്റന്‍ ഷോറൂമുകളിൽ നിന്നും മെമോയേഴ്‌സ് ശേഖരം ലഭ്യമാകും.