Advertisment

ടോളിൻസ് ടയേഴ്‌സ് ലിമിറ്റഡ് ഐപിഒ സെപ്തംബർ 09 മുതല്‍

പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 30 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

New Update
ftyukjhgftyukjhgyu

മുംബൈ: ടോളിൻസ് ടയേഴ്‌സ് ലിമിറ്റഡിന്‍റെ 230 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) 2024 സെപ്തംബർ 09 മുതൽ  11 വരെ നടക്കും.200 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും  പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 30 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

Advertisment

 5 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 215  രൂപ മുതൽ  226 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 66 ഇക്വിറ്റി ഓഹരികൾക്കും തുർന്ന്  66 ന്‍റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.സാഫ്രോൺ ക്യാപിറ്റൽ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ്  ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ.

 

 

Advertisment