കാലാതിവര്‍ത്തിയായ നോവൽ കാലികമായി വായിക്കപ്പെടുന്നു; 'ഖസാക്കിലെ തോരാമഴകൾ'പുസ്തകം പ്രകാശിതമായി

സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ടി.ആർ.അജയൻ,മലയാളം സർവകലാശാല അധ്യാപകൻ ഡോ.സി.ഗണേഷിന് നൽകിയാണ് പ്രകാശനം നടത്തിയത്.ടി.കെ.ശങ്കരനാരായണൻ അധ്യക്ഷനായി.

New Update
sdftykjhgfdfgh

പാലക്കാട്‌ :ഒ.വി.വിജയന്റെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന, ഖസാക്കിന്റെ ഇതിഹാസം എന്ന പ്രസിദ്ധ നോവൽ പിറന്ന തസ്രാക്കിന്റെ മണ്ണിൽ നവ എഴുത്തുകാരിൽ ശ്രദ്ധേയരായ ജ്വാലാമുഖി,അക്ബർ മിയാമൽഹാർ,മങ്ങാടൻ,സൗമ്യ പ്രവീൺ,ഹന്ന മൊയ്‌ദീൻ എന്നിവർ ചേർന്നെഴുതിയ 'ഖസാക്കിലെ തോരാമഴകൾ' എന്ന പുസ്തകം പ്രകാശിതമായി. സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ടി.ആർ.അജയൻ,മലയാളം സർവകലാശാല അധ്യാപകൻ ഡോ.സി.ഗണേഷിന് നൽകിയാണ് പ്രകാശനം നടത്തിയത്.ടി.കെ.ശങ്കരനാരായണൻ അധ്യക്ഷനായി.

Advertisment


മലയാളസാഹിത്യത്തിൽ പകരം വയ്ക്കാനില്ലാത്ത രചനയാണ് ഖസാക്കിന്റെ ഇതിഹാസം. കാലാതിവര്‍ത്തിയായ വായാനാനുഭവവും കാലങ്ങളെത്ര കഴിഞ്ഞിട്ടുമുള്ള സജീവതയുമുള്ള, രചന. ഖസാക്കിന്റെ ഇതിഹാസത്തിലെ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും പല രീതിയിൽ ഇപ്പോഴും ആവിഷ്‌കരിക്കപ്പെടുമ്പോൾ,ആ കഥയുടെ തുടക്കത്തിൽ തന്നെ എവിടെയോ വച്ച് മാഞ്ഞു പോയ 'ആബിദ' എന്ന കഥാപാത്രത്തെ തേടിയിറങ്ങുകയാണ്'ഖസാക്കിലെ തോരാമഴകൾ'എന്ന പുസ്തകത്തിലൂടെ അഞ്ച് എഴുത്തുകാർ. തസ്രാക്കിലെ ഒ.വി.വിജയൻ സ്മാരകമന്ദിരത്തിലെ സെമിനാർ ഹാളിൽ നടന്ന പ്രകാശന സദസ്സിൽ എഴുത്തുകാരി ജ്വാലാമുഖി,ചിത്രരശ്മി ബുക്സ് പ്രസാധകൻ മിഥുൻ മനോഹർ,രാജേഷ് മേനോൻ,മങ്ങാടൻ,പ്രവീൺ.വി.എസ്, തുടങ്ങിയവർ സംസാരിച്ചു.

Advertisment