പാലക്കാട് ∙ റെയിൽവേ പാലക്കാട് ഡിവിഷനു കീഴിലെ വിവിധയിടങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ വൈകി ഓടുമെന്ന് അധികൃതർ അറിയിച്ചു.
ട്രെയിൻ, വൈകി ഓടുന്ന തീയതിയും സമയവും എന്ന ക്രമത്തിൽ:
∙ തിരുവനന്തപുരം സെൻട്രൽ– മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16629)– ഇന്ന്: ഒരു മണിക്കൂർ
∙ ഹസ്രത്ത് നിസാമുദ്ദീൻ ജംക്‌ഷൻ– എറണാകുളം മംഗള സൂപ്പർഫാസ്റ്റ് (12618)– ഇന്ന്: ഒരു മണിക്കൂറും 10 മിനിറ്റും. 23ന്: 2 മണിക്കൂറും 50 മിനിറ്റും. 26ന്: ഒരു മണിക്കൂറും 40 മിനിറ്റും. 27ന്: 2 മണിക്കൂറും 55 മിനിറ്റും. 28ന്: ഒരു മണിക്കൂറും 40 മിനിറ്റും. 30ന്: ഒരു മണിക്കൂറും 20 മിനിറ്റും.
∙ മംഗളൂരു സെൻട്രൽ– ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638)– ഇന്ന്: ഒരു മണിക്കൂർ, 23ന്: 2 മണിക്കൂറും 10 മിനിറ്റും. 26ന്: ഒരു മണിക്കൂറും 20 മിനിറ്റും. 27ന്: 2 മണിക്കൂർ. 28ന്: ഒരു മണിക്കൂറും 20 മിനിറ്റും. 30ന്: ഒരു മണിക്കൂർ.
∙ ഡോ.എം.ജി.ആർ. ചെന്നൈ സെൻട്രൽ– മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637)– 27ന്: 20 മിനിറ്റ്. 30ന്: 30 മിനിറ്റ്
∙ അമൃത്‌സർ– കൊച്ചുവേളി സൂപ്പർഫാസ്റ്റ് (12484)– ഇന്ന്: 30 മിനിറ്റ്. 27ന്: ഒരു മണിക്കൂറും 35 മിനിറ്റും.