New Update
/sathyam/media/media_files/Oir7uip98LZCVm2bq6ah.jpeg)
തൃശൂര്‍:തൃശൂര്‍ വടക്കാഞ്ചേരിയില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു.ശക്തമായ മഴയെത്തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മാന്നനൂരില്‍ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.
Advertisment
വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിക്കും ഇടയില്‍ കനത്ത വെള്ളക്കെട്ട് കാരണമാണ് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയത്. ട്രെയിന്‍ നമ്പര്‍ 16305 എറണാകുളം - കണ്ണൂര്‍ ഇന്റര്‍സിറ്റി തൃശൂര്‍ വരെ മാത്രം. ട്രെയിന്‍ നമ്പര്‍ 16791 തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് ആലുവയില്‍ അവസാനിപ്പിക്കും. ട്രെയിന്‍ നമ്പര്‍ 16302 തിരുവനന്തപുരം- ഷൊര്‍ണുര്‍ വേണാട് ചാലക്കുടി വരെ മാത്രം.