ഫോണിലേക്ക് വിളിക്കുന്ന ആളെ തിരിച്ചറിയാനുള്ള സംവിധാനം നടപ്പാക്കാനൊരുങ്ങി ട്രായ്

ട്രായ് നിര്‍ദേശം നടപ്പിലായാല്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി ലഭിക്കുക ട്രൂകോളറിനാകും. നിലവില്‍ 37.4കോടി ആളുകള്‍ ട്രൂ കോളര്‍ ഫോണില്‍ ഉപയോഗിക്കുന്നുവെന്നാണ് അവരുടെ അവകാശവാദം.

New Update
lkjhgfdfghjkl;kuygtfrdetyui

മുംബൈ: ഫോണിലേക്കെത്തുന്ന അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഭൂരിഭാഗം പേര്‍ക്കും തലവേദനയാണ്. വിളിക്കുന്ന ആളെ എളുപ്പം തിരിച്ചറിയാനായി അതുകൊണ്ടുതന്നെ ഫോണില്‍ പലപ്പോഴും ട്രൂകോളര്‍ ആപ്പ് പലരും ഇന്‍സ്റ്റാള്‍ ചെയ്യാറുമുണ്ട്. ആരാണ് വിളിക്കുന്നത് എന്ന് മനസിലാക്കാന്‍ ട്രൂകോളര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ കഴിയുമെങ്കിലും ഈ ആപ്പ് നമ്മുടെ ഫോണിലെ കോണ്‍ടാക്ട്സ് അടക്കമുള്ള എല്ലാ ഡാറ്റകളും ചോര്‍ത്തുന്നത് സ്വകാര്യതക്ക് ഭീഷണിയാകാറുണ്ട്. അതുപോലെ തന്നെ ട്രൂകോളറിനൊപ്പം വരുന്ന അനാവശ്യ പരസ്യങ്ങളും ഉപയോക്താക്കള്‍ക്ക് പലപ്പോഴും തലവേദനയുമാണ്.

Advertisment

അതുകൊണ്ടുതന്നെ പലരും വേറെ വഴിയില്ലാത്തത് കൊണ്ടുമാത്രം പലപ്പോഴും ഫോണില്‍ ട്രൂകോളര്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ട്. ടെലി മാര്‍ക്കറ്റിംഗ് അടക്കമുള്ള സ്പാം കോളുകള്‍ ഇതുവഴി തിരിച്ചറിയാനും കോള്‍ എടുക്കാതെ അവഗണിക്കാനും ഇതുവഴി ഉപയോക്താവിനു കഴിയുന്നു. എന്നാല്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ പുതിയ നിര്‍ദേശം നടപ്പിലായാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണിലെ ട്രൂകോളര്‍ ഇനി അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. കാരണം, വിളിക്കുന്ന ആളെ തിരിച്ചറിയാനുള്ള കോളര്‍ ഐഡറ്റിഫിക്കേഷന്‍ നടപ്പാക്കണമെന്ന് എല്ലാ ടെലികോം സേവനദാതാക്കളോടും ട്രായ് നിര്‍ദേശിച്ചുകഴിഞ്ഞു.

നിര്‍ദേശം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനുശേഷമാണ് ഒടുവില്‍ ട്രായ് ഇത് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നത്. നിര്‍ദേശം നടപ്പിലായാല്‍ സിം എടുക്കുന്ന സമയത്ത് ഉപയോക്താവ് നല്‍കിയ തിരിച്ചറിയല്‍ രേഖയിലെ പേര് ഫോണ്‍ വിളിക്കുമ്പോള്‍ കോള്‍ സ്വീകരിക്കുന്ന ആളുടെ ഫോണില്‍ തെളിയും. കോളിങ് നെയിം പ്രസന്‍റേഷൻ(സിഎന്‍എപി) എന്ന പുതിയ ഫീച്ചര്‍ ഉപയോക്താവിന്‍റെ ആവശ്യം അനുസരിച്ച് എല്ലാ ടെലികോം ദാതാക്കളും ലഭ്യമാക്കണമെന്നാണ് ട്രായ് നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം, ട്രായ് നിര്‍ദേശത്തോട് ടെലികോം സേവനദാതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രായ് നിര്‍ദേശം നടപ്പിലായാല്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി ലഭിക്കുക ട്രൂകോളറിനാകും. നിലവില്‍ 37.4കോടി ആളുകള്‍ ട്രൂ കോളര്‍ ഫോണില്‍ ഉപയോഗിക്കുന്നുവെന്നാണ് അവരുടെ അവകാശവാദം.

trai-recommends-mobile-network-operators-to-display-caller-id-big-setback-for-truecaller