റോഹ്തക്ക്: ഹരിയാനയിലെ റോഹ്തക്കിന് സമീപം ട്രെയിനില്‍ തീപിടിത്തമുണ്ടായി. യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. ജിന്‍ഡില്‍ നിന്ന് സാംപ്ല, ബഹദൂര്‍ഗഡ് വഴി ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു ട്രെയിന്‍.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. യാത്രക്കാരന്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. ബോഗിയില്‍ തീപിടിത്തമുണ്ടാകുകയും ഉടനെ പുകയില്‍ മൂടുകയുമായിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്.
പ്രാഥമിക വിവരം അനുസരിച്ച്, ട്രെയിനിലെ ഇലക്ട്രിക്കല്‍ ഉപകരണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുകയും തത്ഫലമായി യാത്രക്കാരന്‍ കൊണ്ടുപോവുകയായിരുന്ന പടക്കങ്ങള്‍ പൊട്ടിത്തെറിച്ചതായും സംശയിക്കുന്നതായി റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ടോ മൂന്നോ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.