മധ്യവേനലവധിക്കു നാട്ടിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴേ ട്രെയിനുകളിൽ ബുക്കിങ് ആരംഭിച്ചു

പ്രധാന ട്രെയിനുകളിൽ മേയ് ആദ്യവാരത്തിലെ മിക്ക ദിവസവും വെയ്റ്റ് ലിസ്റ്റ് ആയി. ചില ദിവസങ്ങളിൽ ഏതാനും കൺഫേം ടിക്കറ്റ് ബാക്കിയുണ്ട്. 

New Update
ertyuiytrertyui

മുംബൈ ∙ മധ്യവേനലവധിക്കു നാട്ടിൽ എത്താൻ ആഗ്രഹിക്കുന്നവർ ഇപ്പോഴേ ട്രെയിനുകളിൽ ബുക്കിങ് തുടങ്ങി. പ്രധാന ട്രെയിനുകളിൽ മേയ് ആദ്യവാരത്തിലെ മിക്ക ദിവസവും വെയ്റ്റ് ലിസ്റ്റ് ആയി. ചില ദിവസങ്ങളിൽ ഏതാനും കൺഫേം ടിക്കറ്റ് ബാക്കിയുണ്ട്. 

Advertisment

കുർളയിൽ നിന്നു തിരുവനന്തപുരം വരെയുള്ള നേത്രാവതി എക്സ്പ്രസിൽ(16345) ഇന്നലെ വൈകിട്ടത്തെ സ്ഥിതി പ്രകാരം മേയ് 1, 2, 3, 4, 5, 6, 7 തീയതികളിൽ സ്ലീപ്പറിൽ യഥാക്രമം സീറ്റുകൾ ആർഎസി 19, ആർഎസി 5, ആർഎസി 11, ആർഎസി 8, 27 ലഭ്യം, 54 ലഭ്യം, 73 ലഭ്യം എന്നിങ്ങനെയാണ്.  തേഡ് എസിയിൽ ഇതേ ദിവസങ്ങളിൽ വെയ്റ്റ് ലിസ്റ്റ് 6, ആർഎസി 43, ആർഎസി 35, വെയ്റ്റ് ലിസ്റ്റ് 1, ആർഎസി 15, 22 ലഭ്യം, 44 ലഭ്യം സെക്കൻഡ് എസിയിൽ വെയ്റ്റ് ലിസ്റ്റ് 5, വെയ്റ്റ് ലിസ്റ്റ് 3, വെയ്റ്റ് ലിസ്റ്റ് 13, വെയ്റ്റ് ലിസ്റ്റ് 5, ആർഎസി 12, ആർഎസി 2, 4 ലഭ്യം  എന്നിങ്ങനെയാണ് നില.  

മംഗള- ലക്ഷദ്വീപ് എക്സ്പ്രസിൽ(12618) പൻവേലിൽ നിന്ന് എറണാകുളം ജംക്‌ഷൻ വരെ മേയ് 1, 2, 3, 4, 5, 6, 7 തീയതികളിൽ സ്ലീപ്പറിൽ യഥാക്രമം വെയ്റ്റ് ലിസ്റ്റ് 14, വെയ്റ്റ് ലിസ്റ്റ് 7, വെയ്റ്റ് ലിസ്റ്റ് 5, വെയ്റ്റ് ലിസ്റ്റ് 16, വെയ്റ്റ് ലിസ്റ്റ് 5, വെയ്റ്റ് ലിസ്റ്റ് 5, വെയ്റ്റ് ലിസ്റ്റ് 8 തേഡ് എസിയിൽ വെയ്റ്റ് ലിസ്റ്റ് 1, വെയ്റ്റ് ലിസ്റ്റ് 6, വെയ്റ്റ് ലിസ്റ്റ് 5, വെയ്റ്റ് ലിസ്റ്റ് 6, വെയ്റ്റ് ലിസ്റ്റ് 3, വെയ്റ്റ് ലിസ്റ്റ് 3, വെയ്റ്റ് ലിസ്റ്റ് 13 സെക്കൻഡ് എസിയിൽ വെയ്റ്റ് ലിസ്റ്റ് 1, 4 ലഭ്യം, വെയ്റ്റ് ലിസ്റ്റ് 1, വെയ്റ്റ് ലിസ്റ്റ് 4, വെയ്റ്റ് ലിസ്റ്റ് 1, വെയ്റ്റ് ലിസ്റ്റ് 1, വെയ്റ്റ് ലിസ്റ്റ് 3 എന്നിങ്ങനെയാണ് നില. 

ചൊവ്വ, ശനി ദിവസങ്ങളിൽ ഉള്ള കുർള- എറണാകുളം തുരന്തോ എക്സ്പ്രസിൽ(12223) മേയ് 4, 7 തീയതികളിൽ യഥാക്രമം സ്ലീപ്പറിൽ 202 ലഭ്യം, 244 ലഭ്യം. തേഡ് എസിയിൽ 173 ലഭ്യം, 17 ലഭ്യം. സെക്കൻഡ് എസിയിൽ 4 ലഭ്യം, 18 ലഭ്യം. ഫസ്റ്റ് എസിയിൽ 4 ലഭ്യം, 11 ലഭ്യം. തിങ്കൾ, വെള്ളി ദിവസങ്ങളിൽ ഉള്ള കുർള- കൊച്ചുവേളി- ഗരീബ് രഥ് എക്സ്പ്രസിൽ(12201) മേയ് 3, 6 തീയതികളിൽ തേഡ് എസിയിൽ 213 ലഭ്യം, ആർഎസി 55.

train-ticket-issue-mumbai
Advertisment