പാലക്കാട്: തൃശ്ശൂരില്‍ നിന്നും പാലക്കാട്ടേക്ക് പോയിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. ഓടിക്കൊണ്ടിരിക്കെ ചില്ല് തകര്‍ന്ന് ഡ്രൈവറുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഡ്രൈവറുടെ കൈയിലെ പരുക്ക് ഗുരുതരമല്ല. ബസില്‍ യാത്രക്കാരുണ്ടായിരുന്നു.
കുഴല്‍മന്ദം കഴിഞ്ഞ മണലൂരില്‍ എത്തുന്ന സമയത്താണ് ചില്ല് തകര്‍ന്നുവീണത്. ഉടന്‍ തന്നെ ബസ് കെഎസ്ആര്‍ടിസി ഗ്യാരേജിലേക്ക് മാറ്റി. സംഭവത്തിന് പിന്നിലെ കാരണമെന്തെന്ന് പരിശോധിച്ചു വരികയാണ്.